Advertisement

സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി; മൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ആവേശം

October 21, 2024
Google News 1 minute Read

മൂന്ന് സ്ഥാനാർത്ഥികളും കളത്തിൽ ഇറങ്ങിയോടെ തെരഞ്ഞെടുപ്പ് ആവേശത്തിലാണ് മൂന്ന് മണ്ഡലങ്ങൾ. കടുത്ത പോരാട്ടം നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ഇന്ന് നടക്കും. യുഡിഎഫിന്റെ ആദ്യ നിയോജകമണ്ഡലം കൺവെൻഷനും ഇന്ന് ചേരും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, യുഡിഎഫ് കൺവീനർ എം എം ഹസ്സൻ തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുക്കും

NDA സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം നവ്യ ഹരിദാസ് ഇന്ന് വയനാട് മണ്ഡലത്തിൽ എത്തും. ലക്കിടിയിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയിൽ പ്രവർത്തകർ സ്വീകരിക്കും. തുടർന്ന് കൽപ്പറ്റ നഗരത്തിൽ റോഡ് ഷോയും നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ പര്യടനം ഇന്ന് വണ്ടൂർ നിയോജകമണ്ഡലത്തിലാണ് . പ്രിയങ്ക ഗാന്ധി 23നാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും.

ചേലക്കരയിൽ സ്ഥാനാർത്ഥികളുടെ പര്യടനം തുടരുന്നു. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ റോഡ് ഷോ ഇന്ന് നടക്കും. രമ്യയുടെ പ്രചാരണത്തിനായി എ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് ഇന്ന് ചേലക്കരയിലെത്തും. കോൺഗ്രസുമായി അകന്ന് പി വി അൻവറിന്റെ ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ കെ സുധീറിനെ അനുനയിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു. പി വി അൻവറുമായി യുഡിഎഫ് നേതാക്കൾ ചർച്ച നടത്തി.

Story Highlights : Election excitements in Wayanad, Palakkad and Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here