തെരഞ്ഞെടുപ്പിന് മുന്‍പ് ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് ഞെട്ടല്‍; രണ്ട് എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ട് ജെഎംഎമ്മില്‍ ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഝാര്‍ഖണ്ഡ് ബിജെപിയില്‍ പൊട്ടിത്തെറി. രണ്ട് മുന്‍ ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ജെഎംഎമ്മില്‍ ചേര്‍ന്നു. ലോയിസ് മറാണ്ഡി, കുനാല്‍ സാരംഗി എന്നിവരാണ് പാര്‍ട്ടി വിട്ടത്. (Former MLAs Louis Marandi, Kunal Sarangi left BJP ahead of polls)
പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര അച്ചടക്കം ദുര്‍ബലമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പാര്‍ട്ടി വിട്ടത്. രാജിക്കത്ത് ബിജെപി അധ്യക്ഷന് കൈമാറിയതായി ഇരുവരും വ്യക്തമാക്കി. 2014ല്‍ ഹേമന്ത് സോറനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയയാളാണ് മറാണ്ഡി. പാര്‍ട്ടിയുമായി കുറച്ചുകാലം മുന്‍പ് തന്നെ അകലത്തിലായിരുന്ന കുനാല്‍ സാരംഗി ബിജെപി വക്താവ് സ്ഥാനം രാജിവച്ചതും വലിയ വാര്‍ത്തയായിരുന്നു.
Read Also: ആലുവ സ്വദേശിയായ നടിയുടെ പരാതി; മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി എംഎല്‍എ കേദാര്‍ ഹസ്ര പാര്‍ട്ടി വിട്ട് ജെഎംഎലില്‍ ചേര്‍ന്നിരുന്നു. എജിഎസിയു പാര്‍ട്ടി വിട്ട് ഉമാകാന്ത് രാജകും കഴിഞ്ഞ ദിവസം ജെഎംഎമ്മില്‍ ചേര്‍ന്നിരുന്നു.
Story Highlights : Former MLAs Louis Marandi, Kunal Sarangi left BJP ahead of Jharkhand polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here