ജമ്മുകശ്മീരിലെ ഭീകരക്രമണം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന
ജമ്മുകശ്മീരിലെ ഗന്ധർബാൽ ഭീകരക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകരസംഘടനയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ലഷ്കർ ഇ തയ്‌ബയുടെ ഉപസംഘടനയാണ് ദി റെസിസ്റ്റസ് ഫോഴ്സ്. ഭീകരക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്.(Pakistan terrorist claims responsibility for J&K terror attack)
ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളുമാണ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പിന്നിൽ പാക് ഭീകരർ ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള തുരങ്ക നിർമാണ സ്ഥലത്തായിരുന്നു ആക്രമണം ഉണ്ടായത്.
Story Highlights : Pakistan terrorist claims responsibility for J&K terror attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here