ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലക്ക് പുതിയ ഭാരവാഹികൾ
ഖത്തർ ഇൻകാസ് പത്തനംതിട്ട ജില്ലയുടെ 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുഅബുഹമുറിലുള്ള ഐ സി സി മുംബൈ ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് റോൻസി മത്തായിയുടെ അദ്ധ്യക്ഷതയിൽ, ജനറൽ സെക്രട്ടറി സിബു എബ്രഹാം വാർഷിക റിപ്പോർട്ടും എബി വർഗീസ് വാർഷിക സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി ജിജി ജോൺ(രക്ഷാധികാരി),സണ്ണി സാമൂവൽ (ഉപദേശക സമിതി ചെയർമാൻ), റോൻസി മത്തായി(പ്രസിഡന്റ്),ജെറ്റി ജോർജ് (ജനറൽ സെക്രട്ടറി)ജോജി തോമസ് മൂലയിൽ(ട്രഷറർ),ഫിലിപ്പ് കുരുവിള(സീനിയർ വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
കൂടാതെ ജില്ലയുടെ പുതിയ വർഷത്തേക്കുള്ള യൂത്ത് വിങ് ഭാരവാഹികളായി പ്രസിഡന്റ് വിബിൻ കെ ബേബി,സെക്രട്ടറി ലിജോ തോമസ്, ട്രഷറർ ലിജോ ചാക്കോ എന്നിവരെയും പുതുതായി രൂപംകൊണ്ട ഇൻകാസ് പത്തനംതിട്ട ലേഡീസ് വിങ് ഭാരവാഹികളായി ഷീല സണ്ണി(പ്രസിഡന്റ്),ആശ ജെറ്റി( വൈസ് പ്രസിഡന്റ്), ആതിര ജുബിൻ(സെക്രട്ടറി), ഷീബ ജോൺ(ട്രഷറർ),അനുജ റോബിൻ(ലേഡീസ് പ്രോഗ്രാം കോർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു.
Story Highlights : New office bearers for Qatar Incas Pathanamthitta district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here