Advertisement

ചേലക്കര നിയോജകമണ്ഡലത്തില്‍ മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

October 23, 2024
Google News 1 minute Read
chelakkara

ചേലക്കര നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് മൂന്നുപേരും പത്രിക സമര്‍പ്പണം നടത്തിയത്. പാലക്കാട് നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.

സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായെത്തിയാണ് ചേലക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. വടക്കാഞ്ചേരി തലപ്പിള്ളി തഹസില്‍ദാര്‍ മുമ്പാകെയായിരുന്നു പത്രികാ സമര്‍പ്പണം. ചേലക്കരയുടെ വികസന തുടര്‍ച്ചക്കായാണ് യുആര്‍ പ്രദീപിന്റെ വോട്ട് അഭ്യര്‍ത്ഥന.

Read Also: പ്രിയങ്ക ഗാന്ധി പുത്തുമലയിൽ, ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ചു

തൊട്ടു പിന്നാലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനും പത്രിക സമര്‍പ്പിച്ചു. സഹപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം എത്തിയായിരുന്നു പത്രിക സമര്‍പ്പണം.

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ ടിവിയില്‍ കണ്ട ശേഷമാണ് ചേലക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പത്രിക സമര്‍പ്പണത്തിന് എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഫോണില്‍ വിളിച്ച് അനുഗ്രഹം തേടി.

കല്ലടിക്കോട് അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയായിരുന്നു പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ പത്രിക സമര്‍പ്പണം. മറ്റു സ്ഥാനാര്‍ത്ഥികള്‍ വരും ദിവസങ്ങളില്‍ പത്രിക സമര്‍പ്പക്കും.

Story Highlights : Chelakkara by-election, three candidates submitted nomination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here