Advertisement

മാധ്യമങ്ങള്‍ക്കെതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശം; സിപിഐഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

October 26, 2024
Google News 2 minutes Read
NNK

മാധ്യമങ്ങള്‍ക്കെതിരായ എന്‍എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്. കെ രാധാകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, എ വിജയരാഘവന്‍ എന്നിങ്ങനെ മൂന്ന് പേര്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി.

അതേസമയം, വിഷയത്തില്‍ കെയുഡബ്ല്യുജെ ഭാരവാഹികള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ട് പ്രതിഷേധം അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധക്കത്ത് കൈമാറി. എന്‍ എന്‍ കൃഷ്ണദാസ് പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി.

Read Also:‘KUWJയോട് പരമപുച്ഛം, മാപ്പ് മടക്കി പോക്കറ്റിലിട്ടോ, പട്ടി പരാമർശത്തിൽ ഉറച്ച് നിൽക്കും’; എൻഎൻ കൃഷ്ണദാസ്

ഇറച്ചിക്കടയില്‍ കാത്തു നില്‍ക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്റെ വീടിന് മുന്നില്‍ കാത്തുനിന്നവര്‍ ലജ്ജിച്ച് തലതാഴ്ത്തണമെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ചത് ബോധപൂര്‍വമാണ്. അബ്ദുള്‍ ഷുക്കൂറിന്റെ പിണക്കം പാര്‍ട്ടി പരിഹരിക്കാനാകുന്ന പ്രശ്‌നം മാത്രമാണ്. എന്നാല്‍, അതിന് മാധ്യമങ്ങള്‍ അനാവശ്യ പ്രധാനം നല്‍കിയെന്നും അതിനാലാണ് പൊട്ടിത്തെറിച്ച് സംസാരിക്കേണ്ടിവന്നതെന്നും എന്‍എന്‍ കൃഷ്ണദാസ് പറഞ്ഞു.

Story Highlights : NN Krishnadas’s remarks against the media; Criticism in CPIM Secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here