Advertisement

നൂറ് അടിയിൽ പാർട്ടിപതാക; വേർതിരിവുകൾ ഒഴിവാക്കി സമത്വമെന്ന ആശയത്തിൽ മുന്നോട്ട് പോകും; വിജയ്‌യുടെ TVK പ്രതിജ്ഞ

October 27, 2024
Google News 2 minutes Read

വിഴുപ്പുറം വിക്രവാണ്ടിയിലെ കൂറ്റൻവേദിയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി രാഷ്ട്രീയത്തിലേക്ക് വിജയ് യുടെ മാസ് എൻട്രി. സമ്മേളനവേദിയിൽ നൂറ് അടിയുള്ള പാർട്ടിപതാക വിജയ് ഉയർത്തിയപ്പോൾ അണികൾ ആരവമുയർത്തി. തമിഴക വെട്രിക് കഴകത്തിന്റെ രാഷ്ട്രീയ നയങ്ങൾ വിജയ് പ്രഖ്യാപിക്കും. വേർതിരിവുകൾ ഒഴിവാക്കി സമത്വമെന്ന ആശയത്തിൽ മുന്നോട്ട് പോകുമെന്നാണ് ടി.വി.കെയുടെ പ്രതിജ്ഞ.

നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രിക് കഴകത്തിന്റെ ആദ്യ സമ്മേളനമാണ് വിക്രവാണ്ടിയിൽ നടക്കുന്നത്. “സ്വാതന്ത്ര സമര സേനാനികളുടെ ത്യാഗത്തെ എപ്പോഴും സംരക്ഷിക്കും തമിഴ് ഭാഷയെ സംശയിക്കാൻ ജീവത്യാഗം ചെയ്തവരുടെ ലക്ഷ്യം പൂർത്തീകരിക്കും ഭരണഘടന പ്രകാരം പ്രവർത്തിക്കും സാമൂഹിക നീതിയിലൂന്നി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും എല്ലാ വേർതിരിവുകളും ഒഴിവാക്കി സമത്വമെന്ന ആശയത്തിൽ മുന്നോട്ട് പോകും” എന്നതാണ് ടിവികെയുടെ പ്രതിജ്ഞ.

Read Also: മാസ് എൻട്രയുമായി വിജയ്, റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു

സമൂഹ നീതി, സമത്വം, മതേതരത്വം എന്നതാണ് ടിവികെയുടെ പാർട്ടി നയം. 100 അടി ഉയരത്തിലാണ് പാർട്ടി കൊടി വിജയ് ഉയർത്തിയത്. അടുത്ത 10 വർഷത്തേയ്ക്ക് കൊടി വിഴുപ്പുറത്തെ സമ്മേളന വേദിയിൽ ഉണ്ടാകും. സമ്മേളന വേദിയിൽ വിജയ് 19 പ്രമേയങ്ങൾ അവതരിപ്പിക്കും. 600 മീറ്ററോളമുള്ള റാംപിലൂടെ നടന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് വിജയ് വേദിയിലെത്തിയത്. അരലക്ഷം പേർക്ക് ഇരിക്കാനുള്ള കസേരകൾ തയാറാക്കിയിട്ടുള്ളത്.

Story Highlights : Actor Vijay’s Tamilaga Vettri Kazhagam First State conference begins

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here