Advertisement

മുഖ്യമന്ത്രിയുടെ ആലപ്പുഴയിലെ പരിപാടി ബഹിഷ്‌കരിച്ച് സിപിഐ

October 27, 2024
Google News 1 minute Read

ആലപ്പുഴയിൽ ചെങ്കൊടിപ്പോര്. മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്കരിക്കാൻ സിപിഐ കൗൺസിലർമാർ. ജനറൽ ആശുപത്രിയിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ നഗരസഭാ വൈസ് ചെയർമാൻ ഉൾപ്പെടെ ഉള്ളവകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിലാണ് പ്രതിഷേധം. മൂന്നുമണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. 52 പേരിൽ 9 കൗൺസിലർമാരാണ് പരിപാടിയിൽ പങ്കെടുക്കാത്തത്. എന്നാൽ സിപിഐ നേതാക്കൾ വാർത്ത നിഷേധിച്ച് രംഗത്തെത്തി.

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒപി ബ്ലോക്ക് ഉദ്ഘാടനത്തിനായാണു മുഖ്യമന്ത്രി എത്തുന്നത്. ചടങ്ങില്‍ വൈസ് ചെയര്‍മാനായിരുന്നു സ്വാഗതം പറയേണ്ടിയിരുന്നത്. എന്നാല്‍, വൈസ് ചെയർമാൻ ഉൾപ്പെടെ ഒൻപത് കൗൺസിലർമാര്‍ ചടങ്ങിൽനിന്നു വിട്ടുനിൽക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പി.എസ്.എം ഹുസൈന്‍ പുന്നപ്ര-വയലാര്‍ സമര വാരാചാരണവുമായി ബന്ധപ്പെട്ട് നിലവില്‍ വയലാറിലാണുള്ളതെന്നാണ് അറിയിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിലെ ജീവനക്കാരും ഐക്യദാര്‍ഢ്യവുമായി പരിപാടി ബഹിഷ്ക്കരിക്കുന്നുണ്ട്.

ഡ്യൂട്ടി ഡോക്ടറുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസാണ് ഹുസൈൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ അതിക്രമിച്ചു കയറി ഡ്യൂട്ടി തടസപ്പെടുത്തുകയും രോഗികളുടെ മുന്നിൽ അപമാനിച്ചെന്നുമായിരുന്നു പരാതി.

Story Highlights : cpi boycotts pinarayi vijayan program alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here