‘ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും’, മുഖ്യമന്ത്രിയെ കണ്ട് വിശദമായ കത്ത് നല്‍കാന്‍ തോമസ് കെ തോമസ്
എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന തോമസ് കെ തോമസിനെതിരായ ആരോപണം. ആരോപണം തെളിയിക്കാന്‍ ഏതറ്റം വരെയും പോകാമെന്ന നിലപാടിലാണ് തോമസ് കെ തോമസ്. സിറ്റിംഗ് ജഡ്ജ് ആരോപണം അന്വേഷിക്കണമെന്ന ഉറച്ച നിലപാടിലാണ് എംഎല്‍എ. മുഖ്യമന്ത്രിയെ കണ്ട് വിശദമായ കത്ത് നല്‍കാനാണ് തീരുമാനം.
ആന്റണി രാജുവാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് വിശദീകരിക്കും. എ കെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം നിലനിര്‍ത്താനായി എന്‍ സി പി യിലെ ഒരു വിഭാഗവും ആന്റണി രാജുവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയെന്നായിരിക്കും വിശദീകരണം. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കി തോമസിനെ പുറത്താക്കിയാല്‍ കുട്ടനാട് സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കാമെന്ന വാഗ്ദാനം നല്‍കിയിട്ടുണ്ടാകുമെന്നും തോമസ് പക്ഷം കണക്കുകൂട്ടുന്നു.
Read Also: മലപ്പുറം ചർച്ചയാക്കിയത് ലീഗല്ല, മുഖ്യമന്ത്രിയാണ്; പികെ കുഞ്ഞാലികുട്ടി
അതേസമയം, മന്ത്രിമാറ്റ ചര്‍ച്ചയുമായി ആരോപണത്തിന് ബന്ധമില്ലെന്ന് നിലപാടിലാണ് എ കെ ശശീന്ദ്രന്‍ പക്ഷം.ജുഡീഷ്യല്‍ അന്വേഷണം പല കോണുകളില്‍ നിന്നുയരുന്നുണ്ടെന്നും ജുഡീഷണല്‍ അന്വേഷണവും തോമസിനെതിരായ ആരോപണവും കൂട്ടായ ചര്‍ച്ച നടത്തി പരിശോധിക്കണമെന്ന നിലപാടിലാണ് ശശീന്ദ്രന്‍.
Story Highlights : Thomas K Thomas about the allegations against him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here