Advertisement

‘പൊലീസ് തടഞ്ഞതോടെ സുരേഷ് ​ഗോപിയെ ബലംപ്രയോഗിച്ച് ആംബുലൻസിൽ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു’; കെ കെ അനീഷ് കുമാർ

October 28, 2024
Google News 2 minutes Read

സുരേഷ് ഗോപിയുടെ പൂര സ്ഥലത്തേക്കുള്ള യാത്രയിൽ വിശദീകരണവുമായി ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ. സുരേഷ് ഗോപി സ്വരാജ് റൗണ്ട് വരെ എത്തിയത് തന്റെ കാറിലായിരുന്നുവെന്ന് അനീഷ് പറ‍ഞ്ഞു. അവിടെവച്ച് പോലീസ് തടഞ്ഞുവെന്നും പിന്നീടുള്ള യാത്ര ആംബുലൻസിൽ ആയിരുന്നുവെന്നും കെ കെ അനീഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു.

ബലംപ്രയോഗിച്ച് ആംബുലൻസിൽ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നുവെന്നും അനീഷ് പറഞ്ഞു. അതാണ് ചേലക്കരയിലെ പ്രസംഗത്തിൽ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. സുരേഷ് ഗോപി പറഞ്ഞതിൽ അവ്യക്തതയില്ലെന്ന് കെ കെ അനീഷ് കുമാർ പറഞ്ഞു. പൂര നഗരിയിൽ ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നത്. ചേലക്കരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രതികരണം.

Read Also: ‘പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയിട്ടില്ല; പൂരം കലക്കലിൽ CBI അന്വേഷണം വേണം’; സുരേഷ് ​ഗോപി

ജില്ലാ അധ്യക്ഷന്റെ കാറിലാണ് പൂരപ്പറമ്പിൽ എത്തിയതെന്നായിരുന്നു സുരേഷ് ​ഗോപി പറഞ്ഞത്. പൂരം കലക്കൽ സിപിഐഎമ്മിന് ബുമറാങ് ആകുമെന്നും പൂരം നടത്തി കാണിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ ആംബുലൻസിൽ ആണോ വേറെ ഏതെങ്കിലും വാഹനങ്ങളിൽ ആണോ വന്നതെന്ന് പിണറായി വിജയൻറെ പോലീസ് അന്വേഷിച്ചാൽ തെളിയില്ലെന്ന് സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

പൂരം കലക്കൽ കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു. ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയെ വിളിച്ചു വരുത്തണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. രണ്ടുദിവസം മുമ്പാണ് പൂരം കലക്കിയിട്ടില്ലെന്ന് ഒരു മഹാൻ വിളിച്ചുപറഞ്ഞത്. അദ്ദേഹത്തിന്റെ കീഴിലുള്ള പോലീസ് ആണ് എഫ്ഐആർ ഇട്ടത്. ഇതിൽ ഏതാണ് നമ്മൾ വിശ്വസിക്കേണ്ടതെന്ന് സുരേഷ് ​ഗോപി ചോദിച്ചു. ജനകീയ പ്രശ്നങ്ങൾ മറയ്ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു.

Story Highlights : KK Anish Kumar explains about Suresh Gopi’s journey to Thrissur Pooram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here