Advertisement

ഇന്ത്യ- ചൈന അതിർത്തിയിൽ പട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും; ദീപാവലി മധുരം കൈമാറും

4 days ago
Google News 2 minutes Read

ഇന്ത്യ- ചൈന അതിർത്തിയിൽ പട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും..ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചിരുന്നു. ഈ രണ്ട് മേഖലകളിൽ മാത്രമായിരിക്കും പട്രോളിങ് നടപടികൾ ആരംഭിക്കുക. മേഖലയിൽ കമാൻഡർ തല ചർച്ചകൾ തുടരും.

ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ അതിർത്തിയിൽ കൈമാറും എന്നും കരസേന അറിയിച്ചിരുന്നു.ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി പട്രോളിങ് നടത്തുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും പരസ്പരം കൈമാറും.സൈനിക പിന്മാറ്റം ഉണ്ടായെങ്കിലും മേഖലയിൽ ഇരു രാജ്യങ്ങളുടെയും നിരീക്ഷണം തുടരും.

നിയന്ത്രണ രേഖയിൽനിന്ന്‌ പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ്‌ ഇന്ത്യ പ്രഖ്യാപിച്ചത്‌. പട്രോളിങ്‌ 2020 ഏപ്രിലിന്‌ മുൻപുള്ള നിലയിലാണ് പുനഃരാരംഭിച്ചത്. 2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ്‌ നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സൈനിക സാന്നിധ്യം വർധിപ്പിച്ചത്‌.

അതേസമയം സേനകളുടെ പിന്മാറ്റം സംബന്ധിച്ച വ്യക്തതയ്ക്കായി ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചും നേരിട്ടും സൈന്യം പരിശോധന നടത്തും. താത്ക്കാലിക നിർമിതികൾ നീക്കം ചെയ്യുന്നതും പിന്മാറ്റത്തിന്റെ ഭാഗമാണ്.

Story Highlights : India-China Border Disengagement Complete, Patrolling To Begin today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here