Advertisement

‘ദീപങ്ങളുടെ മഹത്തായ ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും സമാധാനം നൽകട്ടെ’ : ദീപാവലി ആശംസയുമായി കെവിൻ പീറ്റേഴ്സൺ

October 31, 2024
Google News 2 minutes Read

ഇന്ത്യൻ ആരാധകർക്ക് ദീപവലി ആശംസയുമായി മുൻ ഇംഗ്ലണ്ട്‌ ക്രിക്കറ്റർ കെവിൻ പീറ്റേഴ്‌സൺ. ദീപങ്ങളുടെ മഹത്തായ ഉത്സവം ആഘോഷിക്കുന്ന നിങ്ങൾക്കെല്ലാവർക്കും സന്തോഷവും , സമാധാനവും , സ്നേഹവും പുഞ്ചിരിയുമുണ്ടാവട്ടെ. എന്റെ എല്ലാ സുഹൃത്തുക്കൾക്കും ദീപാവലി ആശംസകളെന്നാണ് അദ്ദേഹം കുറിച്ചത്. തന്റെ ജന്മനാടിനൊപ്പം തന്നെ തനിക്ക് ഏറെ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇത്തവണ കെവിൻ പീറ്റേഴ്സൺ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയിരുന്നു . അതിനിടെയാണ് ഇന്ത്യക്കാർക്ക് ദീപാവലി ആശംസ അറിയിച്ച് കുറിപ്പും പങ്ക് വച്ചിരിക്കുന്നത്. ‘ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ദീപാവലി ആശംസകൾ!ദീപങ്ങളുടെ മഹത്തായ ഉത്സവം ആഘോഷിക്കുന്ന നിങ്ങൾക്കെല്ലാവർക്കും സന്തോഷവും , സമാധാനവും , സ്നേഹവും പുഞ്ചിരിയുമുണ്ടാവട്ടെ ‘ എന്നാണ് കെവിന്റെ കുറിപ്പ്. നേരത്തെ വിജയദശമി ആശംസകളറിയിച്ചും കെവിൻ പീറ്റേഴ്സൺ ട്വീറ്റ് ചെയ്തിരുന്നു.

Story Highlights : Kevin Pietersen Diwali Wishes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here