Advertisement

ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തില്‍ ഭാരതപ്പുഴയിലേക്ക് തെറിച്ചുവീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

November 3, 2024
Google News 3 minutes Read
body of worker who fell into river in a train accident found

ഷൊര്‍ണൂരില്‍ ട്രെയിന്‍ അപകടത്തില്‍ ഭാരതപ്പുഴയിലേക്ക് തെറിച്ചുവീണ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സേലം സ്ഥിതി ലക്ഷ്മണന്റെ മൃതദേഹമാണ് ഒരു ദിവസം നീണ്ട തെരച്ചിലിനിടെ കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ ഫലം കാണാതെ വന്നതോടെ രാവിലയാണ് സ്‌കൂബ ടീം എത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ വൈകിട്ടോടെയാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്. (body of worker who fell into river in a train accident found )

മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയതിന്റെ അടയാളങ്ങളില്ല. രക്ഷപെടാനായി ഭാരതപ്പുഴയിലേക്ക് ചാടുന്നതിനിടെയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അപകടത്തിന് പിന്നാലെ റയില്‍വേക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. റെയില്‍വേയ്ക്കുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന് സിഐടിയു റയില്‍വേ കോണ്‍ട്രാക്ടെഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

Read Also: ‘മല്ലു ഹിന്ദു’ ഐഎഎസുകാര്‍ക്കായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ സ്ഥാനത്ത് കെ ഗോപാലകൃഷ്ണന്‍ ഐഎസ്; ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് പരാതിയുമായി ഉദ്യോഗസ്ഥന്‍

കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇന്നലെ റയില്‍വേ ട്രാക്കുകള്‍ ശുചിയാക്കിയത്. തൊഴിലാളികള്‍ ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പെട്ടെന്ന് മുന്നറിയിപ്പില്ലാതെ ട്രെയിന്‍ എത്തുകയും കരാര്‍ തൊഴിലാളികള്‍ മരണപ്പെടുകയുമായിരുന്നു.

Story Highlights : body of worker who fell into river in a train accident found

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here