Advertisement

‘മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ മാത്രമല്ല, മല്ലു മുസ്ലീം ഉദ്യോഗസ്ഥര്‍ക്കും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്; രണ്ടിനും ഒരേ അഡ്മിന്‍

November 3, 2024
Google News 2 minutes Read
Row over mallu muslim IAS whatsapp group

സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ മാത്രമല്ല മുസ്ലീം ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നെന്ന് റിപ്പോര്‍ട്ട്. ഹിന്ദു ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന കെ ഗോപാലകൃഷ്ണന്‍ തന്നെയായിരുന്നു ഈ ഗ്രൂപ്പിന്റെ അഡ്മിനും. കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ടിരുന്നു. എന്താണിതെന്ന് അദീല ചോദിച്ചപ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഗ്രൂപ്പ് താന്‍ ക്രിയേറ്റ് ചെയ്തതല്ലെന്നും തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും കെ ഗോപാലകൃഷ്ണന്‍ ഐഎസ് പ്രതികരിച്ചു. (Row over mallu muslim IAS whatsapp group)

വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പുകളാണ് വിവാദമായത്. ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു കൊണ്ടാണ് മൂന്നുദിവസങ്ങള്‍ക്കു മുമ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടായത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ് എന്ന പേരാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട മറ്റ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഗോപാലകൃഷ്ണനെ വിവരം ധരിപ്പിച്ചപ്പോഴാണ് ഗ്രൂപ്പിന്റെ കാര്യം മനസ്സിലായത്. പൊടുന്നനെ മാന്വലി ഗ്രൂപ്പ് ഡിലീറ്റാക്കി. അതിന് ശേഷം ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ക്ക് ഗോപാലകൃഷ്ണന്റെ സന്ദേശമെത്തി. തന്റെ ഫോണ്‍ ആരോ ഹാക്ക് ചെയ്തുവെന്നായിരുന്നു സന്ദേശം.പതിനൊന്നോളം ഗ്രൂപ്പുകള്‍ ഇങ്ങനെ സൃഷ്ടിച്ചിട്ടുണ്ട്. തന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരാണ് ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ടത്. സംഭവത്തില്‍ മറ്റു ഗൂഢാലോചനകള്‍ ഇപ്പോള്‍ സംശയിക്കുന്നില്ലെന്നും പോലീസ് അന്വേഷിച്ച് വ്യക്തത വരുത്തട്ടെയെന്നും കെ ഗോപാലകൃഷ്ണന്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Read Also: ‘അപ്പുറത്ത് തന്നെ കാണണമെന്ന് സരിനോട് ഷാഫി പറഞ്ഞത് ‘തഗ്ഗെന്ന്’ വി ടി ബെല്‍റാം; ഇത് ജോജുവിന് കിട്ടയതുപോലുള്ള മറുപടിയെന്ന് കുറിപ്പ്

കെ ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയ വാട്‌സ്ആപ്പ് ഗ്രൂപ്പ് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ കാര്യമെന്നും നീതീകരിക്കാന്‍ ആകാത്തതെന്നും കെ കെ ശൈലജ ടീച്ചര്‍ വിമര്‍ശിച്ചു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Story Highlights : Row over mallu muslim IAS whatsapp group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here