Advertisement

ഭാര്യയെ കുത്തിയും ഭാര്യ മാതാവിനെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ

November 4, 2024
3 minutes Read

ഭാര്യയെയും ഭാര്യ മാതാവിനെയും ക്രൂരമായി കൊലപ്പെടുത്തി. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. ശിവപ്രിയും അമ്മ ഗീതയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സൂചന. ഭാര്യയെ കുത്തിയും അമ്മയെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയുമായിരുന്നു.(Man arrested in Kottayam for killing wife and mother in law )

കഴിഞ്ഞ കുറേ നാളുകളായി ഇവർക്കിടയിൽ മറ്റ് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം ആറരയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നി​ഗമനം. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Story Highlights : Man arrested in Kottayam for killing wife and mother in law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top