‘ഞങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പു പറയൂ, ഇല്ലെങ്കില്‍ അഞ്ചു കോടി നല്‍കൂ’; സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി
സല്‍മാന്‍ ഖാന് നേരെ വീണ്ടും വധഭീഷണി. ലോറെന്‍സ് ബിഷ്ണോയിയുടെ സഹോദരന്റെ പേരിലാണ് മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശമെത്തിയത്. സല്‍മാന്‍ ഖാന്‍ ജീവിച്ചിരിക്കണമെങ്കില്‍ തങ്ങളുടെ ക്ഷേത്രത്തില്‍ പോയി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ച് കോടി രൂപ നല്‍കണമെന്നുമാണ് സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ബിഷ്‌ണോയി സംഘം ഇപ്പോഴും സജീവമാണെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബാബാ സിദ്ദിഖിയുടെ മരണത്തിന് ശേഷം സല്‍മാന്‍ ഖാന്റെ സുരക്ഷ പോലീസ് വര്‍ധിപ്പിച്ചിരുന്നു. ഇതിനിടയില്‍ താരത്തിന് നേരെയുള്ള മൂന്നാമത്തെ വധഭീഷണി സന്ദേശമാണിത്. ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ടു കോടി ആവശ്യപ്പെട്ടുകൊണ്ട് സല്‍മാന്‍ ഖാനും ബാബ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ സിദ്ദിഖിനും സമാനരീതിയില്‍ വധഭീഷണി എത്തിയിരുന്നു. ഒക്ടോബര്‍ 28ന് നോയിഡയില്‍ നിന്നും പോലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. 20 വയസുള്ള ഗുര്‍ഫാന്‍ ഖാന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബായിരുന്നു അന്ന് അറസ്റ്റിലായത്.
Story Highlights : Salman Khan has been threatened again by the Lawrence Bishnoi gang
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here