ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിച്ച് യുവാവ്, ലഭിക്കുന്നത് കുടുംബം പോറ്റാനുള്ള പണം
ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗംഗയുടെ തീരത്ത് ഓരോ ദിവസവും ആയിരക്കണക്കിന് തീർഥാടകരാണ് എത്തുന്നത്. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
ഓരോ ദിവസവുമെത്തുന്ന വിശ്വാസികള്‍ ഗംഗയിലേക്ക് നാണയങ്ങളെറിയുന്നതും പതിവാണ്. ഈ നാണയങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ നദിയിലെ ചെളിയില്‍ അടിയുന്നു. സോഷ്യല്‍ സന്ദേഷ് എന്ന ഇന്‍സ്റ്റാഗ്രാം വീഡിയോ ഇത്തരം നാണയങ്ങള്‍ വീണ്ടെടുക്കുന്ന ഒരു യുവാവിന്‍റെ വിഡിയോ പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.
ഒരു യുവാവ് ഒരു ബോട്ടിൽ വച്ച് നദിയുടെ മധ്യത്തിലേക്ക് നിരവധി കാന്തങ്ങള്‍ ചേര്‍ത്ത് കെട്ടിയ ഒരു വടി എറിയുന്നു. അല്പനേരത്തിന് ശേഷം ആ വടി വലിച്ച് എടുക്കുമ്പോള്‍ അതില്‍ നിറയെ നാണയങ്ങള്‍. യുവാവിനോട് ഒപ്പമുണ്ടായിരുന്നയാള്‍ അതിശയത്തോടെ ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ടാണ് തന്‍റെ കുടുംബം പുലരുന്നതെന്ന് അയാള്‍ പറയുന്നു.
ഒപ്പം അപൂര്‍വമായി വെള്ളിയും സ്വര്‍ണ്ണവും ലഭിക്കാറുണ്ടെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഗംഗയിൽ കുളിക്കുന്നത് എല്ലാ പാപങ്ങളും കഴുകിക്കളയുമെന്ന വിശ്വാസത്താല്‍ എത്തുന്നവർ ഏറെയാണ്.
ഹിന്ദു വിശ്വാസപ്രകാരമുള്ള നിരവധി കർമ്മങ്ങള്‍ക്കാണ് ഓരോ ദിവസവും ഗംഗ സാക്ഷ്യം വഹിക്കുന്നതും. അതില്‍ മൃതദേഹ സംസ്കാരം മുതല്‍ ദൈവ പ്രാര്‍ത്ഥന വരെയുള്ള നിരവധി ചടങ്ങുകള്‍ അടങ്ങിയിരിക്കുന്നു. വിഡിയോ ഇതിനകം 62 ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. രണ്ടര ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തത്.
Story Highlights : video of young man collecting coins from ganga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here