സന്ദീപ് വാര്യരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാതെ പ്രകാശ് ജാവ്ദേക്കർ
സന്ദീപ് വാര്യരെ അവഗണിച്ച് ബിജെപി കേന്ദ്രനേതൃത്വവും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാലക്കാടും ചേലക്കരയിലും ഉണ്ടായിട്ടു പോലും പ്രകാശ് ജാവ്ദേക്കർ ഫോണിൽ പോലും ബന്ധപ്പെട്ടില്ലെന്ന് വിവരം. സന്ദീപ് വാര്യർക്ക് മറുപടി നൽകേണ്ടെന്നാണ് നേതാക്കൾക്ക് നൽകിയ നിർദ്ദേശം. വിവാദ വിഷയങ്ങളിൽ പരസ്യ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രനേതൃത്വം.
ബിജെപി നേതൃത്വത്തോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം പരസ്യ പ്രതികരണം നടത്തിയതോടെയാണ് വിഷയം ചൂടുപിടിച്ചത്. പാര്‍ട്ടിയില്‍നിന്ന് ഏറെക്കാലമായി തനിക്ക് കടുത്ത അവഗണന നേരിട്ടതായും പാലക്കാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദയില്‍ ഇരിപ്പിടം നല്‍കാതെ ആക്ഷേപിച്ചതായും ആരോപണം ഉണ്ടായിരുന്നു.
അതേസമയം,തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാൻ കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ശോഭാ സുരേന്ദ്രൻ ഇന്ന് പാലക്കാട് കണ്ണാടി പഞ്ചായത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കാനെത്തും.
Story Highlights : Prakash Javadekar not ready to meet with Sandeep Warrier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here