Advertisement

കോടതിയില്‍ ആരോടെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ ക്ഷമിക്കൂ, എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടേ; വൈകാരിക വിടവാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

November 8, 2024
Google News 2 minutes Read
cji dy chandrachuds emotional farewell speech

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് യാത്രയയപ്പ് നല്‍കി ജഡ്ജിമാരും അഭിഭാഷകരും. കുട്ടിക്കാലം മുതല്‍ക്കേ കോടതി നടപടികള്‍ കണ്ടു മനസ്സിലാക്കിയിരുന്ന വ്യക്തിയാണ് താന്‍ എന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് യാത്രയയപ്പ് പ്രസംഗത്തില്‍ പറഞ്ഞു. നീതി നിര്‍വണത്തില്‍ സമ്പൂര്‍ണ്ണ നിഷ്പക്ഷത പുലര്‍ത്തിയ വ്യക്തി എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ചന്ദ്രചൂഡിനൊപ്പം ഉള്ള ഓര്‍മ്മകള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചു. (cji dy chandrachuds emotional farewell speech)

തങ്ങള്‍ കോടതിയില്‍ തീര്‍ത്ഥാടകരായി പ്രവര്‍ത്തിക്കുന്നുവെന്ന് ചന്ദ്രചൂഢ് തന്റെ വൈകാരികമായ പ്രസംഗത്തില്‍ പറഞ്ഞു. അശരണരെ സേവിക്കുന്നതിനെക്കാള്‍ മഹത്തരമായ മറ്റൊന്നുമില്ല. എല്ലാ ദിവസവും കോടതിയില്‍ പുതിയ കാര്യങ്ങളാണ് പഠിച്ചുവന്നിരുന്നത്. സമൂഹത്തെ എങ്ങനെയെല്ലാം സേവിക്കണമെന്ന് പഠിപ്പിക്കുന്നതായിരുന്നു കോടതിയിലെ ഓരോ ദിവസവുമെന്നും ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. നാളെ മുതല്‍ നീതി നല്‍കാന്‍ തനിക്ക് കഴിയില്ല എങ്കിലും താന്‍ സംതൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ ആരോടെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ ക്ഷമിക്കൂ, എല്ലാ തെറ്റുകളും പൊറുക്കപ്പെടട്ടേ. അദ്ദേഹം പറഞ്ഞു.

Read Also: ‘പറഞ്ഞത് സദുദ്ദേശ്യത്തോടെ, നവീന്റെ കുടുംബം ആഗ്രഹിക്കുന്നത് ഞാനും ആഗ്രഹിക്കുന്നു, അന്വേഷിക്കട്ടേ’; ജയില്‍ മോചിതയായശേഷം ദിവ്യ

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഒന്നാം നമ്പര്‍ കോടതിമുറിയില്‍ എത്തിയത് നിരവധി അഭിഭാഷകരാണ്.ചടങ്ങില്‍ ചന്ദ്രചൂഡിനൊപ്പം നിയുക്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരുമുണ്ടായിരുന്നു താന്‍ പടിയിറങ്ങുന്നത് കൊണ്ട് ഒരു കുറവും സംഭവിക്കില്ല. സഞ്ജീവ് ഖന്നയെ പോലുള്ള നിയമജ്ഞര്‍ ആ പദവി അലങ്കരിക്കുമെന്നും ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ വച്ച് നടന്ന ചടങ്ങില്‍ ചന്ദ്രചൂഡിന്റെ പ്രായം തന്റെ അടുത്ത് ചോദിച്ചു വന്നവര്‍ നിരവധി പേരാണെന്ന കൗതുകം നിറഞ്ഞ ഓര്‍മ്മ നിയുക്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പങ്കുവെച്ചു.ഒരു അസാധാരണ പിതാവിന്റെ അസാധാരണ പുത്രനെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പ്രശംസിച്ചത്.സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ടരമണി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജു, മുതിര്‍ന്ന അഭിഭാഷകന്‍ മുകുല്‍ റോഹ്താഗി എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് ആശംസകള്‍ നേര്‍ന്നു. അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേസിലെ നിര്‍ണ്ണായക വിധിയായിരുന്നു ചന്ദ്രചൂഡിന്റെ ഔദ്യോഗിക ദിനത്തിലെ അവസാന വിധി.2022 നവംബര്‍ പത്തിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ചന്ദ്രചൂഡ് ചുമതലയേറ്റത്.

Story Highlights : cji dy chandrachuds emotional farewell speech

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here