Advertisement

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; CPIM ന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു, പിന്നിൽ കോൺഗ്രസ് പ്രവർത്തകർ, കെ പി ഉദയഭാനു

November 10, 2024
Google News 2 minutes Read
udhayabhanu

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തലിന്റെ പ്രചാരണ വീഡിയോ സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ വന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.

രാഹുലിന്റെ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിലാണ്. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തത്. പിന്നിൽ യൂത്ത് കോൺഗ്രസ്‌, കോൺഗ്രസ് പ്രവത്തകർ എന്ന് സംശയിക്കുന്നു. അവർക്കാണ് വ്യക്തമായി നുഴഞ്ഞുകയറാൻ ശീലമുള്ളത്. സംഭവത്തിൽ നിയമനടപടി സ്വീകരിക്കും.എസ്പിക്ക് പരാതി നൽകുമെന്നും കെ പി ഉദയഭാനു വ്യക്തമാക്കി.

Read Also: സിപിഐഎം പത്തനംതിട്ട എഫ്ബി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ; ഉടന്‍ തന്നെ ദൃശ്യങ്ങള്‍ നീക്കി

‘രാഹുൽ മാങ്കൂട്ടത്തിന് അനുകൂലമായി പാർട്ടി ഡിസിയുടെ ഭാഗത്തുനിന്ന് അഭിപ്രായം വന്നുവെന്ന് പറയുന്നതിൽ വിശ്വാസമില്ല. അദ്ദേഹത്തെ കുറിച്ച് ഈ നാട്ടുകാർക്ക് അറിയാം. രാഹുലിന്റെ പൊതുപ്രവർത്തനം എന്ന് പറയുന്നത് നാടുമായോ നാട്ടുകാരുമായോ യാതൊരു ബന്ധവുമില്ലാത്തതാണ്. സ്വന്തം അയൽവാസികൾക്ക് പോലും അദ്ദേഹത്തെ കുറിച്ച് ഒരു അറിവും ഇല്ല. പൊതുപ്രവർത്തകൻ എന്ന നിലയിൽ രാഹുലിന് യാതൊരു അംഗീകാരവും നൽകുന്നില്ല. കൃത്രിമ കാർഡ് ഉണ്ടാക്കിയാണ് കോൺഗ്രസ് അദ്ദേഹത്തെ മത്സരിപ്പിക്കുന്നത്. രാഹുലിനൊപ്പമുള്ളവർ വ്യാജ ഐഡി കാർഡുകളും രേഖകളും ഉണ്ടാക്കുന്നവരാണ്. സ്വന്തം വീടിരിക്കുന്ന പള്ളിക്കൽ വാർഡിൽ പോലും രാഹുൽ നിന്നാൽ ജയിക്കില്ല’ കെപി ഉദയഭാനു കൂട്ടിച്ചേർത്തു.

അതേസമയം, ഇന്നലെ രാത്രിയോടെയായിരുന്നു 63,000 ഫോളോവേഴ്സ് ഉള്ള സിപിഐഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ശ്രദ്ധയിൽപ്പെടുന്നത്. “പാലക്കാട് എന്ന സ്നേഹ വിസ്മയം” എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പേജിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ രാത്രി തന്നെ ദൃശ്യങ്ങൾ ഒഴിവാക്കുകയായിരുന്നു.
സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ അക്കൗണ്ടെങ്കില്‍ ഉടന്‍ തന്നെ വിഡിയോ നീക്കം ചെയ്തത് ആരെന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്.

സിപിഐഎമ്മിന്റെ ഒഫിഷ്യല്‍ പേജെന്നാണ് ഇതിന്റെ ഡിസ്‌ക്രിപ്ഷനില്‍ സൂചിപ്പിച്ചിരിക്കുന്നത്. പേജിന് 45 K ലൈക്കാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ വീടുകള്‍ കയറി പ്രചാരണം നടത്തുന്നതും കുട്ടികളുമായി സൗഹൃദം പങ്കിടുന്നതുമായ വിഡിയോയാണ് ഈ പേജിലെത്തിയത്. 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ വിഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലുള്‍പ്പെടെ ഷെയര്‍ ചെയ്തതുമാണ്.

Story Highlights : CPIM’s Facebook account hacked, behind Congress workers, KP Udhayabhanu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here