“അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നു”; CPIM അവലോകന യോഗത്തിൽ എൻ.എൻ കൃഷ്ണദാസിന് വിമർശനം
ഇന്നലെ രാത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത അവലോകന യോഗത്തിലാണ് മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസിന് വിമർശനം നേരിട്ടത്. അനാവശ്യമായ വിവാദങ്ങൾ സൃഷ്ട്ടിക്കുകയാണെന്നും പ്രതികരണങ്ങൾ പ്രചരണ രംഗത്ത് ദോഷമാകുന്നു. ഒറ്റകെട്ടായി മുന്നണിയും പാർട്ടിയും മുന്നോട്ട് പോകുമ്പോൾ അതിന് വിരുദ്ധമായ സമീപനമാണ് കൃഷ്ണദാസിന്റെ പ്രതികരണങ്ങളിൽ നിന്ന് വരുന്നത്, അത് ദോഷം ചെയ്യുമെന്നുമാണ് വിമർശനം.
സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും ശാസന സ്വരത്തിൽ തിരുത്തിയിട്ടും നിലപാട് മാറ്റാൻ എൻ എൻ കൃഷ്ണദാസ് തയ്യാറാകാത്തത് സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ് ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാന- ജില്ലാ നേതൃത്വങ്ങൾ തിരുത്തിയിട്ടും പെട്ടി വിവാദത്തെ തള്ളുന്ന നിലപാട് ആവർത്തിക്കുകയാണ് എൻഎൻ കൃഷ്ണദാസ്. ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയാണെന്ന് കൃഷ്ണദാസ്
ആവർത്തിച്ചു.
പെട്ടിയുടെ പുറകെ പോകില്ലെന്നും വികസനമാണ് ചര്‍ച്ചയാകേണ്ടതെന്നുമായിരുന്നു കഴിഞ്ഞ ദിവസം കൃഷ്ണദാസ് പറഞ്ഞത്. രാഷ്ട്രീയമാണ് തിരഞ്ഞെടുപ്പിലെ പ്രശ്നം. പാവപ്പെട്ട മനുഷ്യന്‍റെ ജീവിതപ്രശ്നം തിരഞ്ഞെടുപ്പ് സമയത്തല്ലാതെ എപ്പോഴാണ് ചർച്ച ചെയ്യേണ്ടത്. വോട്ട് സമയത്തല്ലേ എല്ലാവരെയും കണ്ടത്. അപ്പോഴല്ലേ എംഎൽഎയെയും എംപിയെയും കാണുന്നത്. വികസനമല്ലേ ചർച്ച ചെയ്യേണ്ടതെന്നും കൃഷ്ണദാസ് ചോദിച്ചിരുന്നു.
Story Highlights : Criticism of NN Krishnadas in CPIM review meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here