മണിപ്പൂരിൽ വീണ്ടും ആക്രമണം; വെടിവെപ്പിൽ ഒരു സൈനികന് പരുക്ക്
മണിപ്പൂരിൽ വെടിവെപ്പിനിടെ ഒരു സൈനികന് പരുക്കേറ്റു. ഇംഫാൽ ഈസ്റ്റ് മേഖലയിൽ ഉണ്ടായ ആക്രമണത്തിലാണ് പരുക്കേറ്റത്. മണിപ്പൂരിലെ അക്രമങ്ങളിൽ താഡോ കുക്കി വിഭാഗം അപലപിച്ചു. ബിഷ്ണുപൂരിലും ജിരിബാമിലും രണ്ട് സ്ത്രീകളെയാണ് അക്രമികൾ കൊലപ്പെടുത്തിയത് രണ്ട് സംഭവങ്ങളിലും നീതി ഉറപ്പാക്കണം എന്നും സമാനമായ സംഭവങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്നും താഡോ കുക്കി വിഭാഗം ആവശ്യപ്പെട്ടു.
Read Also: ‘മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരം’; അപലപിച്ച് താഡോ കുക്കി വിഭാഗം
മണിപ്പൂർ മുഖ്യമന്ത്രി ബിരേനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല എന്ന് കുക്കി എംഎൽഎമാർ ആരോപിച്ചു. ഭാവിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും എംഎൽഎമാർ വ്യക്തമാക്കി.
മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു സർക്കാർ വാദം.
Story Highlights : Manipur attack; One soldier injured in firing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here