സീ പ്ലെയിന്‍ പദ്ധതി : മത്സ്യബന്ധന മേഖലയില്‍ അനുവദിക്കില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ്
സീ പ്ലെയിന്‍ പദ്ധതി സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ. മത്സ്യബന്ധന മേഖലയില്‍ പദ്ധതി അനുവദിക്കില്ലെന്ന് സിപിഐ ആലപ്പുഴ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ് ട്വന്റിഫോറിനോട് പറഞ്ഞു. വിമാനത്താവളങ്ങളിലും ഡാമുകളിലും പദ്ധതി നടത്തുന്നതില്‍ എതിര്‍പ്പില്ലെന്നും ടി ജെ ആഞ്ചലോസ് വ്യക്തമാക്കി.
കുറച്ചു പേരുടെ സഞ്ചാരത്തിനായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടും. അതുകൊണ്ടാണ് മത്സ്യബന്ധന മേഖലയില്‍ ഇതു വേണ്ട എന്നുള്ള നിലപാട് സ്വീകരിക്കുന്നത്. ആ നിലപാടില്‍ യാതൊരു മാറ്റവുമില്ല. എയര്‍പോര്‍ട്ടില്‍ നിന്ന് ഡാമുകളിലേക്കും ഡാമുകളില്‍ നിന്ന് എയര്‍പോര്‍ട്ടുകളിലേക്കും എന്ന നിലയിലാണ് പദ്ധതി ആദ്യം വന്നത്. അത് ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല – ടി ജെ ആഞ്ചലോസ് വ്യക്തമാക്കി.
Read Also: “സീപ്ലെയിൻ ഞങ്ങളുടെ കുട്ടി; 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു”, കെ മുരളീധരൻ
2013 ല്‍പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചത് മത്സ്യ ബന്ധന മേഖലയിലാണെന്നും അന്ന് പ്രതിഷേധിച്ചത് ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഒന്നിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 20 തീയതി ഫിഷറീസ് കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം ചേര്‍ന്ന് നിലപാട് അറിയിക്കുമെന്നും ആഞ്ചലോസ് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ടുപോയാല്‍ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.ഇടതുപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 2013ല്‍ സീപ്ലെയിന്‍ ആലപ്പുഴ പുന്നമടക്കായലില്‍ ഇറക്കാന്‍ ആയില്ല. മത്സ്യബന്ധന മേഖലയില്‍ പദ്ധതി നടപ്പിലാക്കിയാല്‍ എതിര്‍ക്കുമെന്ന് സിഐടിയുവും വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കെ മുരളീധരന്‍ രംഗത്തെത്തിയിരുന്നു. പതിനൊന്ന് വര്‍ഷം മുന്‍പ് വരേണ്ട പദ്ധതിയായിരുന്നു ഇതെന്നും അതാണിപ്പോള്‍ പൊടി തട്ടി എടുത്ത് എല്‍ഡിഎഫ് നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് ഇത് തടസപ്പെടുത്താന്‍ സമരം ചെയ്ത മത്സ്യതൊഴിലാളികളെ ആരെയും ഇപ്പോള്‍ കാണാനില്ലെന്നും തടസപ്പെടുത്തിയവര്‍ തന്നെ ഇപ്പോള്‍ അത് നടപ്പാക്കിയിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
Story Highlights : CPI said that there is no change in the previous position regarding the Sea Plane project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here