മുകേഷ് അംബാനിയുടെ ക്ലീൻ എൻട്രി: 65000 കോടി രൂപയുടെ 500 ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കും; ആന്ധ്രയ്ക്ക് ഹാപ്പി ന്യൂസ്
ആന്ധ്ര പ്രദേശിൽ ക്ലീൻ എനർജി പദ്ധതി തുടങ്ങാൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ്. 65000 കോടി രൂപയുടേതാണ് പദ്ധതി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം തിരികെ പിടിച്ച് മുഖ്യമന്ത്രി പദത്തിലെത്തിയ ചന്ദ്രബാബു നായിഡുവിന് വലിയ നേട്ടമാണ് മുകേഷ് അംബാനിയുടെ വരവ്. 500 കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാന്‍റുകള്‍ സ്ഥാപിക്കാനാണ് നീക്കം. സംസ്ഥാനത്തെ ജിഎസ്‌ടി വരുമാനത്തിൽ 25 വർഷത്തേക്ക് 57650 കോടി രൂപയുടെ വർധനവ് ഇതിലൂടെയുണ്ടാകുമെന്ന് കുതുന്നു.
സംസ്ഥാനത്തെ തരിശു നിലങ്ങളിലാണ് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റുകള്‍ വികസിപ്പിക്കുന്നത്. 250,000 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ നൽകുന്നതാണ് ഈ പദ്ധതി. അടുത്ത് നാലഞ്ച് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാകും. ഓരോ പ്ലാൻ്റിനും 130 കോടി രൂപയാണ് ചെലവ് വഹിക്കുന്നത്.
ഈ വർഷമാണ് ആന്ധ്രപ്രദേശിൽ ക്ലീൻ എനർജി പോളിസി നടപ്പാക്കിയത്. 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ടാണ് ഈ നയം സംസ്ഥാന സർക്കാർ ആവിഷ്കരിച്ചത്. ഇതിന് പിന്നാലെയാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള പരിശ്രമത്തിൽ സുപ്രധാന നാഴികക്കല്ലാണ് മുകേഷ് അംബാനിയുടെ കമ്പനിയുടെ നിക്ഷേപമെന്ന് സംസ്ഥാനത്തെ ഐടി മന്ത്രി നര ലോകേഷ് പ്രസ്താവിച്ചു. രാജ്യത്താകമാനം 2000 ക്ലീൻ എനർജി ബയോഗ്യാസ് പ്ലാൻ്റുകൾ സ്ഥാപിക്കാനാണ് റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.
Story Highlights : RIL to pump Rs 65000 cr into Andhra Pradesh for 500 biogas plants
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here