ജി പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍

ജി പി ജയരാജന്റെ പുസ്തക വിവാദം ഗൂഢാലോചനയെന്ന് കെ രാധാകൃഷ്ണന്‍. നടക്കുന്നത് അസത്യ പ്രചാരണം കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് വ്യാജ വാര്‍ത്തകള്‍ പതിവെന്നും അദ്ദേഹം പ്രതികരിച്ചു.
ജനങ്ങള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നല്ലത് പോലെ നടത്താന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ഒരു കാലത്ത് പുതിയ സാമ്പത്തിക നയത്തിന്റെ ഭാഗമായി, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം പിന്മാറാന്‍ പറഞ്ഞപ്പോഴും ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റുകള്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണം എന്ന് തീരുമാനിക്കുകയുണ്ടായി. അതുകൊണ്ടാണ് പത്തറുപത് ലക്ഷത്തോളം വരുന്ന പാവപ്പെട്ട ആളുകള്‍ക്ക് വിവിധ രീതിയിലുള്ള ക്ഷേമ പെന്‍ഷനുകള്‍ നല്‍കാന്‍ കേരളത്തിലെ സര്‍ക്കാരിന് സാധിച്ചത്. അത് കുടിശിക വന്നപ്പോള്‍ വലിയ രീതിയിലുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാരിനെതിരെ ഉണ്ടായി. എന്നാല്‍ വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും അതിനെയെല്ലാം മറികടന്നു കൊണ്ട് പാവപ്പെട്ടവര്‍ക്കുള്ള എല്ലാ ക്ഷേമ പദ്ധതികളും പെന്‍ഷന്‍ പദ്ധതികളും നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷ ജനാധിപത്യ മുന്നണി കാണിച്ചു – അദ്ദേഹം പറഞ്ഞു.
വയനാട്, ചേലക്കര വിധിയെഴുത്ത് ദിനത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കൊണ്ടാണ് ഇപി ജയരാജന്റെ ആത്മകഥയിലെ വിവരങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ പുറത്ത് വന്ന കാര്യങ്ങള്‍ താന്‍ പറയാത്ത കാര്യങ്ങളാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ദിവസം തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് ഇപി ജയരാജന്‍. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇപി ജയരാജന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : K Radhakrishnan about E P Jayarajan’s book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here