ഉപതെരഞ്ഞെടുപ്പില്‍ ചിലരെ വോട്ടുചെയ്യാന്‍ സമ്മതിച്ചതില്‍ ദുരൂഹതയെന്ന് ആരോപണം; രാജസ്ഥാനില്‍ ഉദ്യോഗസ്ഥരെ മര്‍ദിച്ച സ്ഥാനാര്‍ത്ഥി അറസ്റ്റില്‍
രാജസ്ഥാനില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണ അറസ്റ്റില്‍. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ മര്‍ദിച്ച കേസില്‍ ആണ് അറസ്റ്റ്. അറസ്റ്റിനെതിരായ പ്രതിഷേധം അക്രമസക്തമായി. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ അലിഗഡ് ദേശീയപാത ഉപരോധിച്ചു. (sdm slap row rajasthan police arrest naresh meena)
രാജസ്ഥാനിലെ ഡിയോളി-ഉനിയാര മണ്ഡലത്തില്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപിനിടെ സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് അമിത് ചൗധരിയെ മര്‍ദ്ദിച്ച കേസില്‍ ആണ്സ്വതന്ത്ര സ്ഥാനാര്‍ത്ഥി നരേഷ് മീണ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ നരേഷ് മീണയുടെ അനുയായികള്‍ പോലീസിനെ ആക്രമിച്ചു. അലിഗഡ് റോഡ് ഉപരോധിച്ച പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. പ്രദേശത്ത് സംഘര്‍ഷ സാഹചര്യം തുടരുകയാണ്.
Read Also: ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അല്‍കസാര്‍ ഇറക്കുന്നു; പുതിയ എസ് യു വി മോഡലിന് സവിശേഷതകള്‍ ഏറെ
3 പേരെ വോട്ട് ചെയ്യാന്‍ അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് നരേഷ് മീണ മജിസ്‌േേട്രറ്റിനെ മര്‍ദിച്ചത്. തുടര്‍ന്ന് സംരവത ഗ്രാമത്തെ ഉനിയാര, താലൂക്കില്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു.കോണ്‍ഗ്രസ് നേതാവായിരുന്ന നരേഷ് മീണ, സ്വതന്ത്രനായി മത്സരിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഭാരതീയ ആദിവാസി പാര്‍ട്ടിയുടെ പിന്തുണയോടെയാണ് നരേഷ് മീണ മത്സരിച്ചത്.
Story Highlights : sdm slap row rajasthan police arrest naresh meena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here