തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശം: നടി കസ്തൂരി അറസ്റ്റില്‍

തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു
തമിഴ്നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം. രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫായിരുന്നു.
Read Also: ‘സന്ദീപ് വാര്യര്‍ വലിയ ആളല്ല, വെറും ചീള്’ ; പരിഹസിച്ച് ബി ഗോപാലകൃഷ്ണന്‍
സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തി. തെലുങ്കരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കസ്തൂരി വിശമാക്കിയത്. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി ആരോപിച്ചു.
Story Highlights : Actor Kasturi in police custody over remarks against Telugus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here