‘വെറുപ്പിന്റെ ഫാക്ടറിയിൽ നിന്ന് സന്ദീപ് സ്നേഹത്തിന്റെ കടയിലേക്ക് എത്തിക്കഴിഞ്ഞു’; ഷാഫി പറമ്പിൽ 24നോട്
സന്ദീപ് വെറുപ്പിന്റെ ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക് എത്തിയെന്ന് ഷാഫി പറമ്പിൽ 24നോട്. ഹിന്ദു ക്രിസ്ത്യാനി മുസ്ലിം പരസ്പരം ഉപരോധം നടത്തി ജീവിക്കേണ്ടവരല്ല എന്ന് പറഞ്ഞതിനാണ് ബിജെപി സന്ദീപിനെ വിലക്കിയത്. ബിജെപിയും കോൺഗ്രസും ഒരിക്കലും യോജിക്കാത്തവരാണ്. ഒരു പാർട്ടി മാറ്റം ആയിട്ട് മാത്രം ഇതിനെ കാണുന്നില്ല.
സന്ദീപ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടാകും. ആശയപരമായ പോരാട്ടത്തിനുണ്ടാകും. അടർത്തിയെടുക്കുന്ന സ്ഥാനാർത്ഥിത്വം കൊടുക്കലല്ല ഇതെന്നും ഷാഫി പറഞ്ഞു. സന്ദീപ് വാര്യര്‍ ക്രിസ്റ്റല്‍ ക്ലിയറാണെന്ന് പറഞ്ഞ് CPIM നേരത്തെ തന്നെ വിഡിയോ എല്ലാം അടിച്ച് വെച്ചിരിക്കുവാ, അതുകൊണ്ട് ഇനി മിണ്ടില്ല. സന്ദീപ് വാര്യരുടേത് പാർട്ടി മാറൽ മാത്രമല്ല, പ്രത്യയശാസ്ത്രത്തിലുള്ള മാറ്റമാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരൻ അടക്കം കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. ‘സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ് ഞാനെന്ന് സന്ദീപ് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
Story Highlights : Shafi Parambil Praises Sandeep Warrier on Congress entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here