Advertisement

‘ഫ്രോഡ്’: റിലയൻസ് കമ്യൂണിക്കേഷൻസിനെതിരെ കാനറ ബാങ്ക്; നടപടി വായ്പാത്തുക തിരിച്ച് കിട്ടാതായതോടെ

November 17, 2024
Google News 1 minute Read
ijaya bank dena bank merges with

അനിൽ അംബാനിയുടെ ടെലികോം കമ്പനി റിലയൻസ് കമ്യൂണിക്കേഷൻസിൻ്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ലോൺ അക്കൗണ്ടുകൾ ഫ്രോഡ് എന്ന് വിശേഷിപ്പിച്ച് കാനറ ബാങ്ക്. 2017 ൽ അനുവദിച്ച 1050 കോടി രൂപയുടെ വായ്പയുമായി ബന്ധപ്പെട്ടാണ് നടപടി. വായ്പകളും ക്രെഡിറ്റ് സൗകര്യങ്ങളും ആസ്വദിച്ച ശേഷം പണം തിരിച്ചടക്കാതെ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചുവെന്ന് കാനറ ബാങ്ക് കമ്പനിക്കയച്ച കത്തിൽ കുറ്റപ്പെടുത്തുന്നു.

ബാങ്ക് അനുവദിച്ച വായ്പാത്തുക തരംമാറ്റി ഉപയോഗിച്ചുവെന്നാണ് മറ്റൊരു ആരോപണം. മ്യൂച്വൽ ഫണ്ടുകളിലും ദീർഘകാല ആസ്ഥികളിലും വായ്പാ തുക നിക്ഷേപിച്ചുവെന്നും മറ്റ് കക്ഷികൾക്ക് പേമെൻ്റിനായി പണം വിനിയോഗിച്ചുവെന്നും ബാങ്ക് കുറ്റപ്പെടുത്തുന്നു.

2018 ൽ പാപ്പരായ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, കമ്പനി ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട പാപ്പരത്ത പരിഹാര പ്രക്രിയയിലൂടെ കടന്നുപോവുകയാണ്. പാപ്പരത്തത്തിലേക്ക് കടക്കുന്നതിന് മുമ്പെടുത്തതാണ് കാനറ ബാങ്കിൽ നിന്നുള്ള വായ്പ. അതിനാൽ തന്നെ കമ്പനിക്ക് ഈ ബാധ്യത ഇപ്പോൾ തിരിച്ചടക്കേണ്ടതുമില്ല. ലോൺ അക്കൗണ്ടുകൾ വഞ്ചനാപരമാണെന്ന് തരംതിരിക്കുന്നത് നടന്നുകൊണ്ടിരിക്കുന്ന പാപ്പരത്വ നടപടികളെ ബാധിക്കില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു.

Story Highlights : Canara Bank’s fraud letter to Reliance Communications

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here