പാലക്കാടിനെ ഇളക്കി മറിച്ച് കൊട്ടിക്കലാശം; ആവേശത്തിൽ പ്രവർത്തകർ; ജയ പ്രതീക്ഷയിൽ മുന്നണികൾ
ആവേശക്കടലായി പാലക്കാട്. ഒരു മാസത്തിലേറെ നീണ്ട പരസ്യപ്രചാരണമാണ് കൊട്ടിക്കലാശത്തിലേക്ക് കടന്നിരിക്കുന്നത്. പാലക്കാടിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ത്രികോണ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സർവ്വ സന്നാഹങ്ങളും ഒരുക്കിയാണ് മുന്നണികൾ കളം നിറയുന്നത്. പാലക്കാടൻ പോരാട്ടത്തിന്റെ വീറും വാശിയുമുള്ള കാഴ്ചകളാണ് പാലക്കോടൻ കൊട്ടിക്കലാശത്തിൽ കാണാൻ കഴിയുന്നത്. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലാണ് കൊട്ടിക്കലാശം നടക്കുന്നത്.
വിവാദങ്ങൾ, അപ്രതീക്ഷിത ട്വിസ്റ്റുകൾ, ഡോ പി സരിൻ എൽഡിഎഫ് സ്ഥാനാർത്ഥിയായതു മുതൽ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ചെയ്താണ് എൽ.ഡി.എഫ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തിൽ കറങ്ങുകയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങൾ. സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പിൽ ആവേശം ഉണ്ടാക്കിയിട്ടുണ്ടെന്ന് രാഹുൽമാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പിൽ ഇതൊന്നും പ്രതിഫലിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി പി. സരിൻ പറഞ്ഞത്.
ഒരു മിനിറ്റ് കൊണ്ട് നിലപാട് മാറ്റിയതിൽ സരിനും സന്ദീപും ഒരുപോലെയെന്ന് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാർ പറഞ്ഞിരുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത പോലീസുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രികോണപ്പോരിൽ 20ന് ജനം വിധിയെഴുതാനിരിക്കെ പരസ്യപ്രചാരണത്തിൻറെ സമാപനം ആവേശകടലാക്കി മാറ്റുകയാണ് പ്രവർത്തകർ.
യുഡിഎഫ് സ്ഥാനാ4ത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ റോഡ് ഷോ ഒലവക്കോട് നിന്നാണ് ആരംഭിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ചത്. ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിൻറെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് ആരംഭിച്ചത്.
Story Highlights : Palakkad by election Kottikalasam day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here