സുപ്രഭാതത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യത്തെ ചുവന്ന വരയിട്ട് വെട്ടി മുഈൻ അലി ശിഹാബ് തങ്ങൾ
സുപ്രഭാതം പത്രത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് പരസ്യത്തിനെതിരെ പാണക്കാട് സയീദ് മുഈൻ അലി ശിഹാബ് തങ്ങൾ. പരസ്യം പ്രസിദ്ധീകരിച്ച സുപ്രഭാതം പത്രത്തിന്റെ ആദ്യ പേജ് ചുവന്ന കളറിൽ മാർക്ക് ചെയ്താണ് ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. തൊട്ട് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിന് വോട്ട് അഭ്യർത്ഥിച്ച് യുഡിഎഫ് സുപ്രഭാതത്തിൽ നൽകിയ പരസ്യവും പങ്കുവെച്ചിട്ടുണ്ട്.
നിശബ്ദമായി കടന്ന് പോകേണ്ട ദിവസത്തെയും വെറുതെ വിടില്ല പാലക്കാട്ടെ രാഷ്ട്രീയനേതൃത്വം. ഇന്നത്തെ ചർച്ച എൽഡിഎഫിന്റെ സുന്നി പത്രങ്ങളിലെ ഫുൾ പേജ് പരസ്യമാണ്. കോൺഗ്രസിന്റെ വാരിയറായ സന്ദീപിനുള്ള കൊട്ടെങ്കിലും തട്ട് എൽഡിഎഫിന് തന്നെയായി. വിഭാഗീയതയും വർഗീയതയും പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് പരസ്യത്തിലൂടെ സിപിഐഎമെന്ന് ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. വിവാദ പത്രപരസ്യത്തിന് എതിരെ യൂഡിഎഫ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ സാധ്യതയുണ്ട്.
സമസ്തയുടെ മുഖപത്രമായ സപ്രഭാതത്തിന്റെ ഒന്നാം പേജിലാണ് പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പലഘട്ടങ്ങളിലായി സന്ദീപ് പറഞ്ഞ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളാണ് പരസ്യത്തിലുള്ളത്. ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി ‘സരിൻ തരംഗം’ എന്ന തലക്കെട്ടോടെ നൽകിയ പരസ്യത്തിന് താഴെയാണ് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും പരസ്യമായി ഇടതുമുന്നണി നൽകിയിരിക്കുന്നത്.
Read Also: മുഖ്യമന്ത്രിയെ വിമർശിച്ചാൽ പാണക്കാട് സാദിഖ് അലി തങ്ങളെ അതേ നാണയത്തിൽ വിമർശിക്കും; കെ ടി ജലീൽ എംഎൽഎ
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വിമർശിച്ചതുമായി ബന്ധപ്പെട്ട് വിവിധ പ്രതികരണങ്ങളാണ് വരുന്നത്. രാഷ്ട്രീയത്തിൽ എല്ലാവരും വിമർശനത്തിന് വിധേയരാണെന്നും സന്ദീപ് വാര്യയുടെ പാണക്കാട് സന്ദർശനം മുസ്ലിം ലീഗ് ഒഴിവാക്കണമായിരുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് ട്വന്റി ഫോറിനോട് പറഞ്ഞു.വിമർശിക്കരുത് എന്ന നിർബന്ധമുണ്ടെങ്കിൽ വിമർശനം ക്ഷണിച്ചുവരുന്ന പ്രസ്താവനയിൽ നിന്നും രാഷ്ട്രീയ പ്രചാരണത്തിൽ നിന്നും സാദിഖലി തങ്ങൾ മാറിനിൽക്കണമെന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
വിമർശനം സഹിക്കുന്നില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിയെ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ആക്കുന്നതാണ് നല്ലത് എന്നും കെ ടി ജലീലിന്റെ പരിഹാസം. പാണക്കാട് തങ്ങൾക്കെതിരെ സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. അധികാരത്തിനുവേണ്ടി ലീഗ് , ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മതമൗലിക കക്ഷികളുമായി രാഷ്ട്രീയ ചങ്ങാത്തം സ്ഥാപിക്കുമ്പോൾ രാഷ്ട്രീയ വിമർശനം സ്വാഭാവികമാണെന്ന് സിപിഐഎം. സാദിഖലി തങ്ങൾക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച്, ലീഗ് മുഖപത്രമായ ചന്ദ്രികയിൽ തുടർച്ചയായ രണ്ടാം ദിവസവും ലേഖനം വന്നു.
Story Highlights : Sayyid Moyeen Ali Shihab Thangal reacting news papper front page LDF advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here