Advertisement

‘ജാഗ്രത കുറവുണ്ടായി’; സുപ്രഭാതം പത്രത്തിലെ വിവാദ പരസ്യത്തിൽ വീഴ്ച സമ്മതിച്ച് സുപ്രഭാതം മാനേജ്മെന്റ്

November 20, 2024
Google News 1 minute Read

സുപ്രഭാതം പത്രത്തിലെ വിവാദ പരസ്യത്തിൽ വീഴ്ച സമ്മതിച്ച് സുപ്രഭാതം മാനേജ്മെൻറ്. പരസ്യം നൽകിയതിൽ ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ടെന്ന് സുപ്രഭാതം സമ്മതിക്കുന്നു. കുറ്റക്കാർക്കതിരെ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അന്വേഷണം നടന്ന് വരികയാണെന്നും സുപ്രഭാതം മാനേജിംഗ് ഡയറക്റ്റർ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് അറയിച്ചു. പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് എന്നീ പത്രങ്ങളിലെ പാലക്കാട് എഡിഷനിൽ സന്ദീപ് വാരിയർക്കെതിരെ എൽഡിഎഫ് പരസ്യം നൽകിയത്. പരസ്യം വിവാദമായതിന് പിന്നാലെയാണ് പത്രത്തിന്റെ നിലാപടിനെ വിമർശിച്ച് വൈസ് ചെയർമാൻ തന്നെ രംഗത്തെത്തി. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് വൈസ് ചെയർമാൻ സൈനുൽ ആബിദീൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് സന്ദീപ് വാരിയർക്കെതിരെ എൽഡിഎഫ് പത്രപ്പരസ്യം നൽകിയത്. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങൾ നൽകാൻ ജില്ലാ കലക്ടർ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

Story Highlights : Management admits fault in controversial advertisement in Suprabhaatham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here