കൂച്ച് ബെഹാർ ട്രോഫിയിൽ തകർത്തടിച്ച് സെവാഗിന്റെ മകൻ,34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200!
മേഘാലയയ്‌ക്കെതിരായ കൂച്ച് ബെഹാർ ട്രോഫി മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ ഡൽഹിക്ക് വേണ്ടി ഡബിൾ സെഞ്ച്വറിയടിച്ച് താരമായി സെവാഗിന്റെ മകൻ ആര്യവീർ. ആര്യവീർ സെവാഗ് പുറത്താകാതെ 200 റൺസെടുത്തപ്പോൾ മേഘാലയയ്‌ക്കെതിരെ ഡൽഹി 208 റൺസിൻ്റെ ലീഡ് നേടി. 34 ഫോറുകളും രണ്ട് സിക്സറുകളും നേടിയാണ് ആര്യവീർ ഡബിളിലെത്തിയത്. ഷില്ലോങ്ങിലെ എംസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു 17കാരനായ ആര്യവീറിന്റെ മിന്നും പ്രകടനം.
പുറത്താകാതെയാണ് 200 റൺസെടുത്തത്. 229 പന്തിലാണ് ആര്യവീർ 200 റൺസ് നേടിയത്. ഈ വർഷം ആദ്യം, വിനു മങ്കാഡ് ട്രോഫിയിൽ മണിപ്പൂരിനെതിരെ ഡൽഹിക്ക് വേണ്ടി അണ്ടർ-19ൽ ആര്യവീർ അരങ്ങേറ്റം കുറിച്ചിരുന്നു. കന്നി മത്സരത്തിൽ 49 റൺസ് നേടി. ടീം ഇന്ത്യയിലും ഐപിഎല്ലിലും ഇടംപിടിക്കുകയാണ് ആര്യവീറിന്റെ ലക്ഷ്യം. മികച്ച പ്രകടനത്തിലൂടെ ദേശീയതലത്തിൽ ക്രിക്കറ്റ് വിദഗ്ധരുടെ ശ്രദ്ധയാകർഷിക്കാനും ആര്യവീറിന് കഴിഞ്ഞു. ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരായ മേഘാലയയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 260 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
Story Highlights : aryaveer sehwag son 200 cooch behar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here