Advertisement

ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ പരാതിയില്‍ അദ്ദേഹത്തിന്റെ മൊഴിയെടുത്തു

November 21, 2024
Google News 3 minutes Read
E P jayarajan will not give his autobiography to DC books

ആത്മകഥാ വിവാദത്തില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുക്കുന്നത്. തന്റെ ആത്മകഥയുടെ ഭാഗങ്ങളെന്ന പേരില്‍ തെരഞ്ഞെടുപ്പ് ദിവസം ചില രേഖകള്‍ പ്രചരിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ പി ജയരാജന്‍ പരാതി നല്‍കിയിരുന്നത്. ഇതിലാണ് പൊലീസ് ജയരാജന്റെ മൊഴിയെടുത്തത്. (autobiography row police take statement of E P jayarajan)

കോട്ടയത്ത് നിന്നുള്ള പൊലീസ് സംഘമാണ് മൊഴിയെടുക്കാനായി എത്തിയത്. എഫ്‌ഐആറിടാതെ ഇ പി ജയരാജന്റെ മൊഴി രേഖപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്. ഇ പിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ താന്‍ നിലവില്‍ കോണ്‍ട്രാക്ടുണ്ടാക്കിയിട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്റെ വാദം. ഇതുള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിക്കും.

Read Also: നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം: 3 സഹപാഠികള്‍ കസ്റ്റഡിയില്‍; ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തും

സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും ഉള്‍പ്പെടെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇ പിയുടെ ആത്മകഥയില്‍ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

Story Highlights : autobiography row police take statement of E P jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here