Advertisement

‘ഗുജറാത്തിൽ പോകുമ്പോഴൊക്കെ സബർമതി ആശ്രമത്തിൽ ധ്യാന മഗ്നനാവുക എന്നത് ശീലമാണ്, മഹാത്മജിക്ക് പ്രണാമം’; കുറിപ്പുമായി സന്ദീപ് വാര്യർ

November 22, 2024
Google News 1 minute Read

മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മനുഷ്യനായത് കൊണ്ട് മാത്രം നിങ്ങൾ വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്. ഗുജറാത്തിൽ പോകുമ്പോഴൊക്കെ സബർമതി ആശ്രമത്തിൻ്റെ ഏതെങ്കിലുമൊരു കോണിൽ ധ്യാന മഗ്നനാവുക എന്നത് ശീലമാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ബാപ്പുജി സ്നേഹം, 2020 ഒക്ടോബറിൽ ചെയ്ത പോസ്റ്റാണെന്നും സന്ദീപ് പോസ്റ്റിൽ കുറിച്ചു.

നല്ല മനുഷ്യനാവുക, സത്യസന്ധനാവുക, ശുചിത്വമുള്ളവനാവുക, സഹജീവികളോട് കരുണയുള്ളവനാവുക എന്ന അടിസ്ഥാന മൂല്യങ്ങൾ ഗാന്ധിജിയോളം പ്രാവർത്തികമാക്കിയ മറ്റൊരാളില്ല. പൊതുപ്രവർത്തനത്തിൽ നമ്മെ ഔന്നത്യത്തിലെത്തിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളാണിവ. രാജ്യവും ജനങ്ങളും വിശിഷ്യാ പൊതുപ്രവർത്തകരും മഹാത്മജിയുടെ ആശയങ്ങളെ പിന്തുടക എന്നത് കാലഘട്ടത്തിൻ്റെ അനാവാര്യതയാണ്. ബുദ്ധിമുട്ടെന്നു തോന്നാം, എങ്കിലും ആ മനുഷ്യൻ ഊടും പാവും നെയ്ത ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള ശ്രമമെങ്കിലും നടത്താമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

“മനുഷ്യനായത് കൊണ്ട് മാത്രം നിങ്ങൾ വലിയവനാകുന്നില്ല. മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്” – മഹാത്മജി
ഗുജറാത്തിൽ പോകുമ്പോഴൊക്കെ സബർമതി ആശ്രമത്തിൻ്റെ ഏതെങ്കിലുമൊരു കോണിൽ ധ്യാന മഗ്നനാവുക എന്നത് ശീലമാണ്. ആ നിശബ്ദത തരുന്ന ഊർജം നിരവധി തവണ നേരിട്ടനുഭവിച്ചു. പുണ്യം പേറുന്ന മണ്ണിൽ ഒട്ടേറെ തവണ പോകാനായത് എനിക്കു ലഭിച്ച വലിയ ഭാഗ്യങ്ങളാണ്.
നല്ല മനുഷ്യനാവുക, സത്യസന്ധനാവുക, ശുചിത്വമുള്ളവനാവുക, സഹജീവികളോട് കരുണയുള്ളവനാവുക എന്ന അടിസ്ഥാന മൂല്യങ്ങൾ ഗാന്ധിജിയോളം പ്രാവർത്തികമാക്കിയ മറ്റൊരാളില്ല. പൊതുപ്രവർത്തനത്തിൽ നമ്മെ ഔന്നത്യത്തിലെത്തിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളാണിവ.
രാജ്യവും ജനങ്ങളും വിശിഷ്യാ പൊതുപ്രവർത്തകരും മഹാത്മജിയുടെ ആശയങ്ങളെ പിന്തുടക എന്നത് കാലഘട്ടത്തിൻ്റെ അനാവാര്യതയാണ്. ബുദ്ധിമുട്ടെന്നു തോന്നാം, എങ്കിലും ആ മനുഷ്യൻ ഊടും പാവും നെയ്ത ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള ശ്രമമെങ്കിലും നടത്താം.
നമ്മുടെ രാഷ്ട്രപിതാവിൻ്റെ ഓർമകൾക്കു മുന്നിൽ ശതകോടി പ്രണാമം

Story Highlights : Sandeep Warrier Praises Mahatma Gandhiji

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here