Advertisement

അദാനി വിഷയം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരു സഭകളും പിരിഞ്ഞു

November 25, 2024
Google News 2 minutes Read
sabha

അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ആദ്യ ദിനം തന്നെ ഇരുസഭകളും തടസ്സപ്പെട്ടു. പ്രതിപക്ഷ അംഗങ്ങളുടെ സീറ്റിൽ നിന്നും എഴുന്നേറ്റുനിന്നുള്ള പ്രതിഷേധം ശക്തമായതോടെയാണ് ഇരുസഭകളും ബുധനാഴ്ച വരെ പിരിഞ്ഞത്. രാജ്യസഭയിൽ, അദാനി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് മല്ലികാർജുൻ ഖർഗെയുടെ ആവശ്യം ചെയർമാൻ തള്ളി. പിന്നീട് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് ബഹളം ഉയർത്തിയതോടെ സഭ തടസപ്പെട്ടു.

അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ചട്ടം 267 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. അദാനി ഗ്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല സംഭവവികാസങ്ങള്‍, സാമ്പത്തിക ക്രമക്കേട്, ഓഹരി കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ്, കല്‍ക്കരി വില വര്‍ദ്ധിപ്പിച്ചത്, കൈക്കൂലി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങള്‍ നോട്ടീസില്‍ ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി. വഖഫ് ബില്ല് പരിഗണിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സ്പീക്കർക്ക് കത്തു നൽകി.

Read Also: സംഭൽ സംഘർഷം; മരണം അഞ്ചായി; ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിരോധിച്ചു

വഖഫ് നിയമ ഭേദഗതി അടക്കമുള്ള 16 സുപ്രധാന ബില്ലുകൾ പരിഗണിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കമായത്. മാത്രവുമല്ല സമ്മേളനത്തിനു മുമ്പായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷത്തിന് നേരെ ആഞ്ഞടിക്കുകയാണ് ഉണ്ടായത്. ജനങ്ങൾ തള്ളിക്കളഞ്ഞവർ പാർലമെന്റിനെ അലങ്കപ്പെടുത്തുന്നുവെന്നും യുവാക്കൾക്ക് അവസരം നൽകുന്നില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു.നാളെ നടക്കുന്ന ഭരണഘടനദിന ആഘോഷ ചടങ്ങിലേക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യനേതാക്കൾ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി.

Story Highlights : Adani matter; Both the Houses broke up after the opposition uproar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here