ലൈംഗികാരോപണം; കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള ലൈംഗികാരോപണ പരാതികളിൽ ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരായ കുറ്റപത്രമാണ് എറണാകുളം സിജെഎം കോടതിയിൽ പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചത്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ സിനിമയിൽ അവസരം കിട്ടില്ലെന്നും കാസ്റ്റിംഗ് കൗച്ചിന് വഴങ്ങണമെന്നും വിച്ചു ആവശ്യപ്പെട്ടതായി പരാതിക്കാരി അന്വേഷണസംഘത്തിന് മുന്നിൽ വ്യക്തമാക്കി. ആദ്യം സംസാരത്തിനിടയിൽ നിങ്ങളുടെ താൽപ്പര്യമെന്താണെന്ന് ചോദിക്കും. അഭിപ്രായം പറഞ്ഞാൽ അപ്പോൾ നിങ്ങൾക്ക് അഭിപ്രായമുണ്ടെങ്കിൽ നിങ്ങൾ വീട്ടിലിരിക്കും എന്നാണ് പറയുക. ഇതൊരു സാധാരണമായ പ്രശ്നമാണിത്. ഈ മേഖലയിലുള്ള നിരവധി സുഹൃത്തുക്കളുണ്ട്. അവർക്കൊക്കെയും ഇത്തരത്തിലുള്ള അനുഭവങ്ങളാണുള്ളതെന്നും പരാതിക്കാരി പറഞ്ഞിരുന്നു.
അതേസമയം, നേരത്തെ ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെ കേസിലും വിച്ചുവിനെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്‍മാരായ മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോന്‍, ഇടവേള ബാബു എന്നിവരടക്കം ഏഴുപേര്‍ക്കെതിരെയുള്ള ലൈംഗിക പരാതി പിൻവലിക്കുവെന്ന് പറഞ്ഞതിൽ നിന്നും നടി പിന്മാറിയിരുന്നു. കാര്യമായ അന്വേഷണം നടത്തുന്നതിന് പകരം, തന്നെ കുടുക്കുകയാണ് ചെയ്തതെന്നും തനിക്കുണ്ടായ ദുരന്തം ഇനി മറ്റാർക്കും ഉണ്ടാവരുതെന്നും നടി പറഞ്ഞു.
Story Highlights : sexual harassment; The casting director filed a charge sheet against Vichu in the court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here