തെളിവുകൾ പൊലീസിന് കൈമാറി, എല്ലാ കാര്യങ്ങളും സത്യസന്ധമായി പറഞ്ഞിട്ടുണ്ട്; തിരൂർ സതീഷ്

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻറെ മൊഴിയെടുപ്പ് പൂർത്തിയായി. കെ സുരേന്ദ്രനെതിരെയും കെകെ അനീഷ് കുമാറിനെതിരെയും തിരൂർ സതീഷ് മൊഴി നൽകി. ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്നും തന്റെ കയ്യിലെ രഹസ്യ സ്വഭാവമുള്ള രേഖകളും തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും സത്യസന്ധമായി പൊലീസിനോട് പറഞ്ഞുവെന്നും സതീഷ് വ്യക്തമാക്കി.
തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തിയാണ് തിരൂർ സതീഷ് അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകിയത്. ഉപതിരഞ്ഞെടുപ്പ് വേളയിൽ ബിജെപിയെ പിടിച്ചുലച്ച രാഷ്ട്രീയ വെളിപ്പെടുത്തലായിരുന്നു ട്വന്റി ഫോറിലൂടെ തിരൂർ സതീഷ് നടത്തിയത്.ബിജെപി ഓഫീസിൽ നാലു ചാക്കിക്കെട്ടിലായി ആറരക്കോടി രൂപ എത്തിച്ചെന്നും പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. തുടർന്ന് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീഷ്.
Read Also: സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ചുമതല അഡ്‌ഹോക്ക് കമ്മിറ്റിക്ക്
പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് കഴിഞ്ഞദിവസം അനുമതി നൽകിത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദ്ദേശം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ കൈമാറുമെന്നുംസതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Story Highlights : Kodakkara blackmoney case; Tirur satheesh statement has been completed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here