Advertisement

‘ഗുരുദേവദർശനത്തിന് ലോകമെങ്ങും ലഭിക്കുന്ന അംഗീകാരത്തിന് നമുക്കെല്ലാവർക്കും സന്തോഷിക്കാം’: സന്ദീപ് വാര്യർ

November 30, 2024
Google News 1 minute Read

ഗുരുദേവനെ സ്മരിച്ച് ഫ്രാൻസിസ് മാർപാപ്പ നടത്തിയ അനുഗ്രഹ പ്രഭാഷണം മലയാളികൾക്ക് ഏറെ അഭിമാനകരമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. നൂറുവർഷം മുമ്പ് ഗുരുദേവൻ നടത്തിയ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ചു നടത്തിയ ലോക മതപാർലമെന്റിൽ ലോകത്തെ വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ച് നേതൃത്വങ്ങൾ പങ്കെടുക്കുന്നു. ഗുരുദേവദർശനത്തിന് ലോകമെങ്ങും ലഭിക്കുന്ന അംഗീകാരത്തിനും പ്രശസ്തിക്കും നമുക്കെല്ലാവർക്കും സന്തോഷിക്കാമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾ ഇന്നത്തെ ലോകത്തിൽ ഏറെ കാലികപ്രസക്തിയുള്ളതാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. എല്ലാവരും മനുഷ്യ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ് ഗുരു ലോകത്തിന് നൽകിയതെന്നും, തന്റെ ജീവിതം സമൂഹത്തിന്റെ വീണ്ടെടുപ്പിനായി സമർപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരുവെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു.

ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവ്വമത സമ്മേളനത്തിൽ ആശീർവാദ പ്രഭാഷണത്തിലാണ് മാർപാപ്പ ​ഗുരുവിനെ അനുസ്മരിച്ചത്. രാഷ്ട്രങ്ങൾക്കിടയിലും വ്യക്തികൾക്ക് ഇടയിലും അസഹിഷ്ണുതയും വിദ്വേഷവും വർദ്ധിച്ചുവരുന്ന ഈ കാലത്ത് ഗുരുവിൻ്റെ സന്ദേശം ഏറെ പ്രസക്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടക്കുന്ന ലോക മതപാർലമെൻ്റിൽ ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹ പ്രഭാഷണം നടത്തിയത് , ഗുരുദേവനെ സ്മരിച്ചത് നമ്മൾ മലയാളികൾക്ക് ഏറെ അഭിമാനകരം തന്നെ. നൂറുവർഷം മുമ്പ് ഗുരുദേവൻ നടത്തിയ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ചു നടത്തിയ ലോക മതപാർലമെന്റിൽ ലോകത്തെ വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ച് നേതൃത്വങ്ങൾ പങ്കെടുക്കുന്നു. ഗുരുദേവദർശനത്തിന് ലോകമെങ്ങും ലഭിക്കുന്ന അംഗീകാരത്തിനും പ്രശസ്തിക്കും നമുക്കെല്ലാവർക്കും സന്തോഷിക്കാം.
ദൈവമേ! കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം

Story Highlights : Sandeep Warrier Praises Pope Francis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here