Advertisement

ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്, അല്ലാതെ ഒരു ബിജെപിക്കാരനെ പടിക്കൽ കയറ്റുമോ?: ജി സുധാകരന്‍

December 5, 2024
Google News 1 minute Read
CPIM didn't invite G Sudhakaran ambalappuzha area meeting

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ട് എന്ന് വാക്ക് താൻ പറഞ്ഞതല്ലെന്ന് ജിസുധാകരന്‍. അവിടത്തെ ഒരു നേതാവ് ആണ് അങ്ങിനെ പറഞ്ഞത്.അത് പാടില്ലെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്.മാധ്യമങ്ങൾ നൽകുന്നത് വസ്തുതയല്ലെന്നും ജി സുധാകരൻ പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ താൻ ഇല്ല. സൈഡ് ലൈൻ ചെയ്തതെന്ന് പറയുന്നത് ശരിയല്ല.

40 വർഷത്തിലധികമായി പാർട്ടി സമ്മേളനങ്ങൾക്ക് നേതൃത്വം നൽകുന്നു. തിരുത്തൽ പ്രവർത്തി പാർട്ടി മുൻപും നടത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ നടത്തണം.അതു പറയുമ്പോൾ പാർട്ടിക്ക് എതിരാണ് എന്ന് പറയുന്നത് ഒരു വിഭഗം മാധ്യമങ്ങളും പാർട്ടിയിൽ നുഴഞ്ഞുകയറിയ ചില പൊളിറ്റിക്കൽ ക്രിമിനൽസും ആണെന്നും ജി സുധാകരന്‍ പറഞ്ഞു.

ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്.അല്ലെങ്കിൽ ഒരു ബിജെപിക്കാരനെ തന്റെ വീടിന്‍റെ പടിക്കൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. തന്‍റേയും ഭാര്യയുടേയും മനസ്സ് ഗോപാലകൃഷ്ണൻ എങ്ങനെ പറയും.കേരളത്തിൽ അയാളെ അങ്ങനെ പറയുവെന്നും അദ്ദേഹം പരിഹസിച്ചു.

കെ സി വേണുഗോപാലിനെ കണ്ടാൽ എന്താ കുഴപ്പമെന്നും ജി സുധാകരന്‍ ചോദിച്ചു. മറ്റു പാർട്ടിക്കാരെ കാണരുതെന്ന് ആരും പറഞ്ഞിട്ടില്ല. കൂടിക്കാഴ്ച ദുരുദ്ദേശത്തോടെയാണെങ്കിൽ മാത്രമേ ചോദ്യമുള്ളൂ. തന്നെ ക്ഷണിക്കാൻ മാത്രം മണ്ടനല്ല കെ സി വേണുഗോപാലെന്നും സുധാകരൻ പറഞ്ഞു.

Story Highlights : g sudhakaran against b gopalakrishnan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here