Advertisement

ശബരിമലയിൽ നടൻ ദിലീപ് VIP പരിഗണനയിൽ ദർശനം നടത്തിയ സംഭവം; വിമർശനവുമായി ഹൈക്കോടതി

December 6, 2024
Google News 2 minutes Read

ശബരിമലയിൽ നടൻ ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് നിരീക്ഷിച്ച് കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. സി സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശം നൽകി.

ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. വ്യാഴാഴ്ച നടയടക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ദീലിപ് ക്യൂ ഒഴിവാക്കി പോലീസുകാർക്കൊപ്പം ദർശനത്തിനായി എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

Read Also: ‘ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹം; വീഴ്ച വരുത്തിയത് ആരാണ്?’ വിഡി സതീശൻ

അതേസമയം സന്നിധാനത്ത് വൻ ഭക്തജന തിരക്ക് തുടരുകയാണ്. ഇന്നലെ രാത്രി 9 മണി വരെ 74,974 പേർ ദർശനം നടത്തിയെന്നാണ് കണക്ക്. അതിൽ 13,790 പേർ സ്‌പോട്ട് ബുക്കിങ് വഴി എത്തിയവരാണ്. അത്താഴ പൂജ കഴിഞ്ഞപ്പോൾ പതിനെട്ടാം പടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി ഭാഗത്തേക്ക് നീണ്ടു.

Story Highlights : High Court criticised in actor Dileep visited Sabarimala under VIP consideration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here