Advertisement

വിശ്വാസ്യതയുടെ ആറ് വര്‍ഷങ്ങള്‍; ആറാം വാര്‍ഷിക നിറവില്‍ ട്വന്റിഫോര്‍

December 8, 2024
Google News 1 minute Read
24 news

സത്യസന്ധമായ വാര്‍ത്താ പ്രക്ഷേപണത്തിലൂടെ ജനമനസ്സുകളില്‍ ഇടംപിടിച്ച ട്വന്റിഫോര്‍ ഏഴാം വര്‍ഷത്തിലേക്ക്. മാധ്യമരംഗത്ത് മാറ്റത്തിന്റെ ശംഖൊലി മുഴങ്ങിയ ആറുവര്‍ഷമാണ് കടന്നുപോകുന്നത്.മലയാള വാര്‍ത്താ മാധ്യമ രംഗത്ത് മാറ്റത്തിന്റെ പുത്തനുണര്‍വായിരുന്നു ട്വന്റിഫോറിന്റെ കടന്നുവരവ്. ജനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്കുവേണ്ടിമാത്രം നിലകൊണ്ട ആറുവര്‍ഷങ്ങളാണ് കടന്നുപോയത്.

ട്വന്റി ഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നൂറുവാര്‍ത്തകള്‍ വായിച്ചുകൊണ്ട് 24 പ്രക്ഷേപണം ആരംഭിച്ചപ്പോള്‍ പിറന്നത് പുതുചരിത്രമായിരുന്നു. മലയാള വാര്‍ത്താ മുറികളുടെ തലവര മാറ്റിയെഴുതിയ വരവായിരുന്നു അത്. അന്നുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത വാര്‍ത്താ അവതരണ ശൈലി. ഓഗ്മെന്റല്‍ റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും അടക്കം സാങ്കേതിക വിദ്യയുടെ പുതുപുത്തന്‍ സാധ്യതകളുമായി ട്വന്റിഫോര്‍ കാഴ്ചയുടെ പുതുലോകം തുറന്നുവച്ചു.

മലയാളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകര്‍, ഏറ്റവും മികച്ച ടെക്‌നീഷ്യന്‍മാര്‍. പ്രേക്ഷകരെ വാര്‍ത്തകളറിയിക്കാന്‍ എപ്പോഴും സുസജ്ജമായ വാര്‍ത്താ സംഘം.

ഗുഡ്‌മോണിങ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ജനമനസ്സുകള്‍ അറിഞ്ഞുനീങ്ങുന്ന വാര്‍ത്താ അവതരണത്തിന്റെ ഇടമായി മാറി. ജനം അറിയേണ്ടതെല്ലാം ട്വന്റിഫോര്‍ ഉറച്ച ശബ്ദത്തില്‍ വിളിച്ചുപറഞ്ഞു. വാര്‍ത്താ പ്രക്ഷേപണത്തിനും അപ്പുറം, പ്രതിസന്ധികളില്‍ കൈത്താങ്ങായി ട്വന്റിഫോര്‍. ചികിത്സാ സഹായങ്ങളുടെ നിലയ്ക്കാത്ത കലവറയായി. ഇതിനോടകം തന്നെ ഇരുന്നുറോളം പേര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി.

വാര്‍ത്തയില്‍ സത്യസന്ധത. പ്രവര്‍ത്തിയില്‍ സാമൂഹിക പ്രതിബദ്ധത. നിലപാടില്‍ മാറ്റമില്ലാതെ ട്വന്റിഫോര്‍ ഏഴാം വര്‍ഷത്തിലേക്ക്.

Story Highlights : 6th Anniversary of 24 news

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here