Advertisement

കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 85കാരന് നഷ്ടമായത് 17 ലക്ഷം രൂപ

December 8, 2024
Google News 2 minutes Read

കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്. എളംകുളം സ്വദേശിയായ എൺപത്തിയഞ്ചുകാരന് പതിനേഴ് ലക്ഷത്തിലധികം രൂപ നഷ്ടമായി. ജെറ്റ് എയർവെയ്‌സിന്റെ പേരിലുള്ള തട്ടിപ്പിൽ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. ഡിജിറ്റൽ‌ അറസ്റ്റിലാണെന്ന് ഫോണിൽ വിളിച്ച് പറഞ്ഞായിരുന്നു പണം തട്ടിയെടുത്ത്. നവംബർ മാസത്തിലാണ് എൺപത്തിയഞ്ചുകാരനിൽ നിന്ന് പണം തട്ടിയത്.

ജെറ്റ് എയർവേയ്‌സ് മാനേജ്‌മെന്റുമായി നടത്തിയ തട്ടിപ്പിൽ അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ് കഴിഞ്ഞമാസം 22-ാം തീയതി ഫോണിൽ ബന്ധപ്പെട്ടു. ഇതിൽ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യം അയ്യായിരം രൂപ അയച്ചുതരാൻ പറഞ്ഞു. പിന്നീട് 27ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 28ന് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ 1ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്.

Read Also: പണം കൈമാറ്റം ചെയ്യാൻ 650-ഓളം ഇടപാടുകൾ നടത്തി; 20കാരൻ സ്വന്തമാക്കിയത് BMW ബൈക്ക്; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ആഢംബര ജീവിതം

മൂന്നു തവണയായാണ് തട്ടിപ്പ് നടത്തിയത്. അടുത്തിടെ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലെ ഏറ്റവും ഉയർന്ന തുകകളിലൊന്നാണിത്. മറ്റുള്ളവരോട് കാര്യം പറഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് എളംകുളം സ്വദേശിയായ എൺപത്തിയഞ്ചുകാരൻ അറിയുന്നത്. ഇതിന് പിന്നാലെ സൈബർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights : 85-year-old lost Rs 17 lakh in Digital arrest scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here