Advertisement

ശബരിമലയിൽ വൻ തിരക്ക്, പകൽച്ചൂടിലും കോടമഞ്ഞിലും തളരാതെ ഭക്തർ

December 10, 2024
Google News 1 minute Read

സന്നിധാനത്തു പതിനെട്ടാംപടി കയറാനും ദർശനത്തിനുമുള്ള വലിയ തിരക്ക് തുടരുന്നു. രാവിലെ നട തുറന്നപ്പോൾ ശരംകുത്തി വരെയായിരുന്ന ക്യൂ തുടരുകയാണ്. 22 ദിവസത്തിനിടെ 67,597 പേരാണു ചികിത്സ തേടിയത്.

പകൽ ചുട്ടുപൊള്ളുന്ന വെയിലാണു സന്നിധാനത്ത് അനുഭവപ്പെടുന്നത്. സന്ധ്യയാകുമ്പോഴേക്കും കോടമഞ്ഞും നിറയും. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം പനി പടരാൻ ഇടയാക്കി. ഇന്നലെ 78,036 പേർ ദർശനം നടത്തി. അതിൽ 14,660 പേർ സ്പോട് ബുക്കിങ് വഴിയാണു പതിനെട്ടാംപടി കയറിയത്.

ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്ന സമയത്തും ക്യൂ ശരംകുത്തി കഴിഞ്ഞിരുന്നു. പമ്പയിൽനിന്നു മണിക്കൂറിൽ 4200 മുതൽ 4300 വരെ തീർഥാടകർ മല കയറുന്നുണ്ട്. നിലയ്ക്കലിലും പമ്പയിലും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു.

Story Highlights : Heavy Rush of pilgrims in Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here