‘ലോകസഭാ തിരഞ്ഞെടുപ്പിൽ എം.മുകേഷിനെ സ്ഥാനാർത്ഥിയാക്കിയതിൽ തെറ്റുപറ്റി’; കണക്കുകൂട്ടൽ തെറ്റിപ്പോയെന്ന് CPIM ജില്ലാ സെക്രട്ടറി
ലോകസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മുകേഷിനെ സ്ഥാനാർഥിയാക്കിയതിൽ പിഴവ് സമ്മതിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ. പൊതുവോട്ടുകൾ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാർഥിയാക്കിയത്. എന്നാൽ കണക്കുകൂട്ടൽ തെറ്റിപ്പോയെന്നും ജില്ലാ സെക്രട്ടറി. പൊതുചർച്ചക്ക് മറുപടി പറയുമ്പോഴാണ് ജില്ലാ സെക്രട്ടറി തെറ്റ് സമ്മതിച്ചത്.
പൊതുവോട്ടുകൾ കൂടി സമാഹരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുകേഷിനെ സ്ഥാനാർഥിയാക്കിയത്. എന്നാൽ കണക്കൂകൂട്ടൽ തെറ്റിപ്പോയെന്ന്
ജില്ലാ സെക്രട്ടറി എസ്.സുദേവൻ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റിക്ക് ഈ വിലയിരുത്തൽ ഉണ്ടെന്നും സുദേവൻ പറഞ്ഞു. അതേസമയം സമ്മേളന വാർത്തകൾ ചോരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് എം.എ ബേബി രംഗത്തെത്തി. സമ്മേളന വാർത്തകൾ അപ്പപ്പോൾ മാധ്യമങ്ങളിൽ വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അച്ചാരം വാങ്ങി വന്നിരിക്കുന്നവർ ഇവിടെ ഉണ്ടെന്ന് കൊല്ലം ജില്ലാ സമ്മേളനത്തിൽ എം.എ.ബേബി പറഞ്ഞു. സമ്മേളനത്തിലെ പൊതുചർച്ചക്ക്
മറുപടി പറയുകയായിരുന്നു ബേബി. സിപിഐഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. പൊതുസമ്മേളനം ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പരിപാടി റദ്ദാക്കിയത്. നാളെ ഉച്ചയ്ക്ക് ശേഷം കൊല്ലം സമ്മേളനത്തിൽ എത്തിച്ചേരാനായിരുന്നു മുഖ്യമന്ത്രിയുടെ മുൻപരിപാടി.
Story Highlights : CPIM Kollam District secretary admits mistake in making Kollam Mukesh candidate in Lok Sabha elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here