Advertisement

പ്രധാനമന്ത്രിക്ക് ഭരണഘടനയോട് ആത്മാര്‍ത്ഥതയുണ്ടെന്ന് ജനം വിശ്വസിക്കില്ല, ഒരു ചോദ്യത്തിനും മോദിക്ക് മറുപടിയുമില്ല; തിരിച്ചടിച്ച് കെ സി വേണുഗോപാല്‍

December 14, 2024
Google News 2 minutes Read
K C Venugopal replay to Narendra Modi

നെഹ്‌റു കുടുംബത്തിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാര്‍ലമെന്റിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ സി വേണുഗോപാല്‍. ഭരണഘടനയെ നിരാകരിച്ച രാഷ്ട്രീയ ഗുരുക്കന്മാരുടെ ശിഷ്യനായ പ്രധാനമന്ത്രിക്ക് ഭരണഘടനയോട് ആത്മാര്‍ത്ഥതയുണ്ടെന്ന് ജനം വിശ്വസിക്കാന്‍ ഇടയില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു. (K C Venugopal replay to Narendra Modi)

പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഭരണഘടനയോട് ഒരു കൂറുമില്ലെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. എത്ര പ്രസംഗങ്ങള്‍ നടത്തിയാലും അദ്ദേഹത്തിന്റെ കാപട്യങ്ങള്‍ ജനത്തിന് ബോധ്യമാകും.ഇന്ത്യന്‍ ഭരണഘടനയെക്കുറിച്ചുള്ള ലോക്‌സഭയിലെ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെക്കുറിച്ചുള്ള തന്റെ പഴയ വാദമുഖങ്ങള്‍ വീണ്ടും കൊണ്ടുവരാനായിരുന്നു പ്രധാനമന്ത്രിക്ക് താല്‍പ്പര്യം.ഇന്ത്യന്‍ ജനത നേരിടുന്ന അനീതിക്കും അസമത്വത്തിനും എതിരെയുള്ള ഉത്തരങ്ങളാണ് പൊതുജനം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചതെന്നും കെ സി ആഞ്ഞടിച്ചു.

Read Also: പൊരുതിക്കളിച്ചിട്ടും വിജയമില്ലാതെ ബ്ലാസ്‌റ്റേഴ്‌സ്; മോഹന്‍ബഗാനോട് തോറ്റത് 3-2ന്

അദാനി നടത്തിയ വന്‍ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കൊന്നും മോദിക്ക് ഉത്തരമില്ലെന്ന് കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. ബിജപി ഭരണത്തില്‍ രാജ്യത്ത് നടക്കുന്ന കടുത്ത ജാതി-മത വേര്‍തിരിവുകള്‍ വ്യക്തമാക്കുന്ന സംഭവങ്ങള്‍ സംബന്ധിച്ചൊന്നും മോദിക്ക് മറുപടിയില്ലാത്തത് നിര്‍ഭാഗ്യകരമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Story Highlights : K C Venugopal replay to Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here