Advertisement

‘കേന്ദ്രം പണം ചോദിച്ചത് ഹൈക്കോടതിയെ ധരിപ്പിക്കും; പണം നൽകാൻ സംസ്ഥാനത്തിന് കഴിയാത്ത സാഹചര്യം’; മന്ത്രി കെ രാജൻ

December 15, 2024
Google News 1 minute Read

ദുരിത രക്ഷാ പ്രവർത്തനത്തിന് കേന്ദ്രം പണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പണം നൽകാൻ സംസ്ഥാനത്തിന് കഴിയാത്ത സാഹചര്യം കേന്ദ്രത്തെ അറിയിക്കും. കേന്ദ്രസർക്കാരിന്റെ നടപടി നീതീകരിക്കാൻ ആകാത്തതെന്നും കെ.രാജൻ പറഞ്ഞു. വെള്ളിയാഴ്ച ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ കേന്ദ്രം സഹായത്തിന്റെ പണം ആവശ്യപ്പെട്ട വിവരം അറിയിക്കാനാണ് തീരുമാനം.

വകുപ്പുകൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണ് ഇപ്പോഴത്തെ നടപടി എന്നതാണ് ചിലരുടെ വാദം. അങ്ങനെ ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ആണെങ്കിൽ അത് നടത്താൻ പറ്റിയിടണം ഡൽഹിയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യവിരുദ്ധ നടപടിയാണ് കേന്ദ്രസർക്കാരിന്റേതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല

എൽ 3 വിഭാഗത്തിൽ ചൂരൽമല ദുരന്തത്തെ പിടുത്തം എന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതു ചെയ്യാത്തതിനാൽ കേരളത്തിന് പല കോണുകളിൽ നിന്ന് ലഭിക്കേണ്ട സഹായം പോലും ലഭിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. വയനാട് വീട് നിർമ്മിച്ചു നൽകാം എന്ന് അറിയിച്ചവരുടെ യോഗം ഈ മാസം ചേരുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് വീട് നിർമ്മാണം സംബന്ധിച്ച കാര്യം ചർച്ച ചെയ്യും. സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച കാര്യത്തിൽ തീരുമാനമാകാൻ വൈകിയതാണ് വീട് നിർമ്മിക്കുന്നതിൽ തീരുമാനം വൈകാൻ ഇടയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.

നീതീകരിക്കാനാകാത്ത ന്യായീകരണങ്ങൾ പറയാതെ സംസ്ഥാനത്തിനുവേണ്ടി ഒന്നിച്ചു നിൽക്കണമെന്ന് കെ സുരേന്ദ്രനോട് മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. വെള്ള കരത്തിന് സമാനമാണ് കേന്ദ്ര നടപടിയെന്ന കെ സുരേന്ദ്രന്റെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് വേണ്ട സഹായം കേന്ദ്രത്തിൽനിന്ന് ചോദിച്ചു വാങ്ങുകയാണ് വേണ്ടത്. കെ സുരേന്ദ്രൻ ഉൾപ്പെടുന്ന കേരളത്തിലെ ജനതയാണ് ദുരിതമനുഭവിക്കുന്നത് ഓർക്കണമെന്ന് മന്ത്രി പറഞ്ഞു.

Story Highlights : Minister K Rajan against Central Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here