ഖത്തര്‍ ഐ.സി. ബി.എഫ് പുരസ്‌കാര ജേതാക്കളെ ഇന്‍കാസ് ആദരിച്ചു

ഐ.സി.ബി.എഫ് പുരസ്‌കാര ജേതാക്കളായ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ഉപദേശക സമിതി ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് പിള്ളൈ എന്നിവരെ ഇന്‍കാസ് ഖത്തര്‍ ആദരിച്ചു. (Qatar Incas felicitated the ICBF award winners)
മുന്‍ കേന്ദ്ര മന്ത്രിയും കേരള കോണ്‍ഗ്രസ് (ജോസഫ്) വര്‍ക്കിംഗ് ചെയര്‍മാനുമായ പി സി തോമസ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷനായിരുന്നു. നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ജെ കെ മേനോന്‍ അവാര്‍ഡ് ജേതാക്കളെ ഉപഹാരം നല്‍കി ആദരിച്ചു.
Read Also: ഖത്തര്‍ ദേശീയ ദിനം: പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു
ഐ.സി.സി പ്രസിഡന്റ് ഏ.പി.മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ജനറല്‍ സെക്രട്ടറി കെ വി ബോബന്‍,ഐ.സി.സി സെക്രട്ടറി അബ്രഹാം കെ ജോസഫ്, കെ കെ ഉസ്മാന്‍,കെ പി ഫാസില്‍ ഹമീദ് , സിദ്ധീഖ് പുറായില്‍, ലേഡീസ് വിംഗ് ആക്ടിംഗ് പ്രസിഡന്റ് മെഹ്‌സാന താഹ, യൂത്ത് വിംഗ് പ്രസിഡന്റ് ദീപക് സി.ജി എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും, വിവിധ ജില്ലാ ഭാരവാഹികളും, യൂത്ത് വിംഗ് – ലേഡീസ് വിംഗ് പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.ഇന്‍കാസ് ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും, ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.
Story Highlights : Qatar Incas felicitated the ICBF award winners

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here