സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയ രംഗങ്ങള്‍; സി ടി രവിയെ മര്‍ദിക്കാന്‍ ശ്രമം; വനിതാ മന്ത്രിയെ അപമാനിച്ച കേസില്‍ രവി കസ്റ്റഡിയില്‍

കര്‍ണാടകയില്‍ വനിതാ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറെ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി എംഎല്‍സി സിടി രവി പൊലീസ് കസ്റ്റഡിയില്‍. ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് പൊലീസ് നടപടി. നേരത്തേ മന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിടി രവിയെ നിയമസഭയില്‍ കയറി മര്‍ദിക്കാന്‍ ശ്രമിച്ചിരുന്നു. (C.T. Ravi arrested over his obscene remarks on Laxmi Hebbalkar)
ഇന്ന് ഉച്ചയോടെയായിരുന്നു ശീതകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ നാടകീയരംഗങ്ങളുണ്ടായത്. അമിത്ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ ബിജെപി കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക്പോരുണ്ടായി. സഭ പിരിയാനൊരുങ്ങുമ്പോള്‍ ആയിരുന്നു മന്ത്രിക്കെതിരായ ബിജെപി അംഗം സിടി രവിയുടെ മോശം പരാമര്‍ശം. പിന്നാലെ ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ പൊലീസിനും നിയമസഭാ കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്കി.
Read Also: ഒടുവിൽ മഞ്ഞുരുകി; മന്നം ജയന്തി ആഘോഷത്തിൽ രമേശ് ചെന്നിത്തലയെ മുഖ്യപ്രഭാഷകനായി ക്ഷണിച്ച് NSS
ഇതിനിടെ മന്ത്രിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിയസഭ മന്ദിരത്തില്‍ കയറി സിടി രവിയെ മര്‍ദിക്കാന്‍ ശ്രമിച്ചു. മന്ത്രിയുടെ പരാതി വ്യാജമാണെന്ന് സിടി രവിയും ആരോപിച്ചു. പിന്നാലെ സിടി രവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഭാരതീയ ന്യായ സംഹിത 75,79 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Story Highlights : C.T. Ravi arrested over his obscene remarks on Laxmi Hebbalkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here