Advertisement

പ്രിയങ്കാ ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി

December 20, 2024
Google News 1 minute Read

വയനാട് എം പി പ്രിയങ്കാ ഗാന്ധിക്ക് 1984 എന്നെഴുതിയ ബാഗ് സമ്മാനിച്ച് ബിജെപി എംപി അപരാജിത സാരംഗി. ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയ സംഖ്യകളിൽനിന്ന് രക്തമിറ്റുവീഴുന്നത് പോലെയാണ് 1984 എന്ന് എഴുതിയിരിക്കുന്നത്. 1984ലെ സിഖ് കലാപത്തെ ഓർമിപ്പിച്ചുകൊണ്ടാണ് പ്രിയങ്കക്ക് ബാഗ് നൽകിയത്. വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് എന്തെല്ലാമാണ് ചെയ്തതെന്ന് പുതുതലമുറ ഓർക്കണമെന്നും അതിനാണ് പ്രിയങ്കക്ക് ബാഗ് സമ്മാനിച്ചതെന്നും അപരാജിത പറഞ്ഞു.

ശീതകാല സമ്മേളനത്തിനിടെ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് തണ്ണിമത്തന്റെ പടമുള്ള ബാഗും ബംഗ്ലാദേശിലെ ന്യൂനപക്ഷ ആക്രമണങ്ങളോടുള്ള പ്രതിഷേധം രേഖപ്പെടുത്തിയ ബാഗും ധരിച്ച് പ്രിയങ്ക പാർലമെന്റിൽ എത്തിയിരുന്നു.

എന്നാൽ പലസ്തീന്‍ ബാഗുമായി പാര്‍ലമെന്റില്‍ എത്തിയ പ്രിയങ്കയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതാണ് പ്രിയങ്കയുടെ നടപടിയെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ താന്‍ എന്ത് ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുകയെന്നും, സ്ത്രീകള്‍ എന്തുധരിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. അത് അംഗീകരിക്കുന്നില്ലെന്നും തനിക്ക് വേണ്ടത് താന്‍ ധരിക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു.

Story Highlights : BJP MP ‘gifts’ Priyanka ‘1984’ bag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here